തല വേദനയ്ക്ക് ഗുളിക കഴിച്ച് കിടന്ന യുവാവ് മരിച്ച നിലയില്‍

മഞ്ചേശ്വരം: (www.kasargodvartha.com 01.07.2020) തല വേദനയ്ക്ക് ഗുളിക കഴിച്ച് കിടന്ന യുവാവ് മരിച്ച നിലയില്‍. മഞ്ചേശ്വരം ബക്കറബൈല്‍ കാട്ടൂരിലെ പരേതനായ കൊറഗപ്പ ഷെട്ടിയുടെ മകന്‍ ടി ജഗതീഷ് (31) ആണ് മരിച്ചത്. പുലര്‍ച്ചെ നാലു മണിയോടെ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗുളിക കഴിച്ച് കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഭാരതി.Keywords: Kasaragod, Kerala, news, Death, Obituary, Manjeshwaram, Youth found dead
Previous Post Next Post