തന്റെ വീട്ടിലെ ശംഖ് വളരുന്നുവെന്ന് വെളുത്തന്‍; വളര്‍ന്നത് മൂന്ന് കിലോയോളം

തന്റെ വീട്ടിലെ ശംഖ് വളരുന്നുവെന്ന് വെളുത്തന്‍; വളര്‍ന്നത് മൂന്ന് കിലോയോളം

സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 02.07.2020) പൂജാമുറിയോ പൂജകളോ വഴിപാടുകളോ വേണ്ട, കുറുമാണം കോളനിയിലെ തന്റെ വീട്ടിലെ വലംപിരി ശംഖ് വളരുകയാണെന്ന് വെളുത്തന്‍ എന്ന യുവാവ്. ബളാല്‍ ഗ്രാമപഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കുറുമാണം പട്ടിക വര്‍ഗ്ഗ കോളനിയിലെ ചൂര്‍കാടന്‍ വീട്ടില്‍ വെളുത്തന്റെ വീട്ടിലാണ് വളരുന്ന വലം പിരി ശംഖ് കൗതുകമാവുന്നത്. പതിനെട്ടു വര്‍ഷം മുമ്പ് വെളുത്തന്റെ മകന്റെ മകന്‍ മഹേഷിനാണ് കാട്ടു വഴിയില്‍ കിടന്ന് ഒച്ചിന്റെ മാതൃകയില്‍ ഉള്ള കുഞ്ഞു ശംഖ് ലഭിച്ചതായി പറയുന്നത്.

ഓലക്കുടിലിലെ പൂജാമുറിയില്‍ ചന്ദനത്തിരി കത്തിച്ചു വെക്കാന്‍ ഉപയോഗിച്ച ഈ കുഞ്ഞു ശംഖ് ഇന്ന് വളര്‍ന്ന് ഏകദേശം മൂന്ന് കിലോയോളം തൂക്കം വരുന്ന വലിപ്പത്തില്‍ എത്തിയിരിക്കുകയാണെന്ന് വെളുത്തന്‍ പറയുന്നു.നീളത്തിലും വീതിയിലും ഒരുപോലെ വളരുന്ന ശംഖിന്റെ ദ്വാരത്തില്‍ അരലിറ്ററില്‍ അധികം വെള്ളവും കൊള്ളും. കൈ വിരല്‍ പോലെ വളരുന്ന ശിഖിരങ്ങളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.മൂന്ന് മുഖങ്ങള്‍ ഉള്ള ശംഖിന് മൂന്നുഭാഗത്തും പ്രത്യേക ആകൃതിയും കാണുന്നു.

നിലവില്‍ വെളുത്തന്റെ വീട്ടിലെ പൂജാമുറിയിലാണ് വളരുന്ന ഈ ശംഖ് ഉള്ളത് എങ്കിലും ഇതിനെ വീട്ടുകാര്‍ പൂജിക്കുകയോ ആരാധിക്കുകയോ ചെയ്യുന്നില്ല. കുറുമാണം കോളനിയിലെ വളരുന്ന ശംഖു കാണാന്‍ ഇപ്പോള്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്.Keywords: Kasaragod, Kerala, news, Vellarikundu, Veluthan's Shankha Growing!
  < !- START disable copy paste -->