city-gold-ad-for-blogger
Aster MIMS 10/10/2023

പോലീസ് ചമഞ്ഞ് അതിര്‍ത്തി കടന്നു വരുന്ന ലോറി ഡ്രൈവര്‍മാരില്‍ നിന്നും പണപിരിവ് നടത്തി വന്ന യുവാവ് പിടിയില്‍

മഞ്ചേശ്വരം: (www.kasargodvartha.com 27.07.2020) പോലീസ് ചമഞ്ഞ് ലോറി ഡ്രൈവറില്‍ നിന്നും പണപിരിവ് നടത്തിവന്ന യുവാവ് പിടിയില്‍. ഹൊസബെട്ടുവിലെ റമീസ് (22) ആണ് പിടിയിലായത്.

ഞായറാഴ്ച രാത്രിയാണ് യുവാവ് പിടിയിലായത്. തലപ്പാടി ചെക്ക് പോസ്റ്റ് കടന്നു വരുന്ന ലോറി ഡ്രൈവര്‍മാരില്‍ നിന്നാണ് റമീസും സംഘവും പണപിരിവ് നടത്തിവന്നത്.

പോലീസ് ചമഞ്ഞ് അതിര്‍ത്തി കടന്നു വരുന്ന ലോറി ഡ്രൈവര്‍മാരില്‍ നിന്നും പണപിരിവ് നടത്തി വന്ന യുവാവ് പിടിയില്‍

മീന്‍ ലോറി ഡ്രൈവറില്‍ നിന്നും പോലീസിന് നല്‍കാനാണെന്ന് പറഞ്ഞ് റമീസ് പണം വാങ്ങിയിരുന്നു. പണം നല്‍കിയ മീന്‍ ലോറി ഡ്രൈവര്‍ സംശയം തോന്നി പോലീസിനെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. മീന്‍ ലോറി ഡ്രൈവറുടെ പരാതിയില്‍ സ്ഥലത്തെ പോലീസ് റമീസിനെ പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്നവരെ പിടികിട്ടിയിട്ടില്ല.

കോവിഡ് കാരണം കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അനാവശ്യ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന പണം നല്‍കാന്‍ ലോറി ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. ഈ അവസരം മുതലാക്കിയാണ് റമീസും സംഘവും പോലീസ് ചമഞ്ഞ് പണ പിരിവ് നടത്തിവന്നത്.

കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ നോട്ടീസ് നല്‍കി ജാമ്യത്തില്‍ വിടുമെന്ന് പോലീസ് അറിയിച്ചു. യുവാവിനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് കേസ് ഒഴിവാക്കാന്‍ ലീഗ് നേതാക്കള്‍ ഇടപെട്ടതായും ആരോപണം ഉയരുന്നുണ്ട്.

Keywords: Kerala, News, Kasaragod, Lorry, Driver, Cash, Collection, Police, Case, Complaint, Muslim-league, Leader, Son, COVID-19, Cheating, Fake, Police arrested a youth who was collecting money from lorry drivers crossing the border.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL