city-gold-ad-for-blogger
Aster MIMS 10/10/2023

കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്ലിം ലീഗ് മനുഷ്യാവകാശ പ്രക്ഷോഭ ദിനമാചരിച്ചു

ബോവിക്കാനം: (www.kasargodvartha.com 01.07.2020) കോവിഡിന്റെ മറവില്‍ ന്യൂനപക്ഷ വേട്ട നടത്തുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ദേശ വ്യാപകമായി മനുഷ്യാവകാശ പ്രക്ഷോഭ ദിനം ആചരിക്കാനുള്ള മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബേവിക്കാനം ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഡല്‍ഹി കലാപത്തിന്റെ ഇരകളെ സഹായിക്കാന്‍ ഇറങ്ങിയവരെ പോലും പൊലീസ് വേട്ടയാടുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും സി.എ.എ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു. നിരവധി പേര്‍ക്കെതിരെ കള്ളക്കേസുകളും ചുമത്തി. ഇതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്ലിം ലീഗ് മനുഷ്യാവകാശ പ്രക്ഷോഭ ദിനമാചരിച്ചു

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എസ് എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. ബി.എം. അഷ്ഫ്, എം.എ ഖാദര്‍ മല്ലം, മുഹമ്മദ് കുഞ്ഞി ബാലനടുക്കം, ഹാരിസ് ബാല നടുക്കം, ബി.കെ.ഹംസ, പി.അബ്ദുല്ല കുഞ്ഞി ഹാജി, മുസ്തഫ ബിസ്മില്ല, മുക്രി അബ്ദുല്‍ ഖാദര്‍ ഹാജി, റഹീം അബ്ബാസ്, അബ്ദുല്ല ആലൂര്‍, ആപ്പു ബാവിക്കര, ഉമ്മര്‍ മല്ലം നേതൃത്വം നല്‍കി.

മല്ലംവാര്‍ഡില്‍ ഷെരീഫ് കൊടവഞ്ചി, ബി.എം. അഷ്‌റഫ്, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊള്‍ച്ചപ്പ്, ശംസീര്‍ മൂലടുക്കം, കെ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ കോലാച്ചിയടുക്കം സംബന്ധിച്ചു.

ചാമുണ്ഡിക്കുന്ന് ജംഗ്ഷനില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ബഷീര്‍ വള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. സി ബി യൂനുസ് സലീം അധ്യക്ഷനായി. സലീം ബാരിക്കാട്, സി ബി കരീം, സി എച്ച് അബൂബക്കര്‍, മുഹമ്മദലി പീടികയില്‍, പി അബ്ദുര്‍ റഹ് മാന്‍ ഹാജി നേതൃത്വം നല്‍കി.

കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്ലിം ലീഗ് മനുഷ്യാവകാശ പ്രക്ഷോഭ ദിനമാചരിച്ചു


Keywords:  Kasaragod, Kerala, news, Muslim-league, Protest, Muslim League protest against Central Govt.
  < !- START  disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL