city-gold-ad-for-blogger
Aster MIMS 10/10/2023

പ്ലാവിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം


നീലേശ്വരം: (www.kasargodvartha.com 31.07.2020) പ്ലാവിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. കമ്പല്ലൂർ ചെമ്മരംകയം മുണ്ട്രാനത്തെ കമലാസനൻ (46)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കമ്പല്ലൂരിലെ ഒരു വീട്ടിൽ ചക്ക പറിച്ചു കൊണ്ടിരിക്കെ ചക്ക ശരീരത്തിലേക്ക് പതിച്ച് കൈവിട്ട് താഴെ വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കമലാസനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടത്തി സംസ്ക്കരിക്കും.

പ്ലാവിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

Keywords:  Nileshwaram, news, Kerala, kasaragod, Death, hospital, Medical College, Man died in accident in Kasargod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL