city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് സ്ഥിതി ഗുരുതരം; അതീവ ജാഗ്രത വേണമെന്ന് കലക്ടര്‍, രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ മാത്രം കടകള്‍ തുറക്കാന്‍ അനുമതി

കാസര്‍കോട്: (www.kasargodvartha.com 15.07.2020) ജില്ലയുടെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വ്യാപന സാധ്യതയും വര്‍ധിക്കുകയാണെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന കോറോണ കോര്‍കമ്മിറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
കാസര്‍കോട്ട് സ്ഥിതി ഗുരുതരം; അതീവ ജാഗ്രത വേണമെന്ന് കലക്ടര്‍, രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ മാത്രം കടകള്‍ തുറക്കാന്‍ അനുമതി

ജില്ലയില്‍ വെന്റിലേറ്ററുകളുടെ എണ്ണം കുറവാണ്. ഗുരുതരമാകുന്നതോടെ കോവിഡ് രോഗികള്‍ ശ്വാസതടസ്സം വന്ന് മരണപ്പെടാവുന്ന സ്ഥിതിവിശേഷമാണ് ലോകത്താകെയുള്ളത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ രോഗമുക്തി നിരക്ക് വളരെ കുറവാണ്. അതീവ ജാഗ്രത ആവശ്യമായ സമയമാണിത്. ഏത് പ്രായത്തിലുള്ള ആളുകളെയും രോഗം ബാധിക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. ഒരു കാരണവശാലും ആളുകള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. അനാവശ്യ യാത്ര അനുവദിക്കില്ല. ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും.

കടകള്‍ തുറക്കേണ്ടത് രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ

ജില്ലയിലെ കടകള്‍ ജൂലൈ 16 മുതല്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. വ്യാപാര സംഘടനകള്‍ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുമാനം. കടകളില്‍ ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. കടകളിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടകള്‍ ഏഴ് ദിവസത്തേക്ക് അടപ്പിയ്ക്കും. പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ തുറക്കാന്‍ അനുവദിക്കു.
കാസര്‍കോട്ട് സ്ഥിതി ഗുരുതരം; അതീവ ജാഗ്രത വേണമെന്ന് കലക്ടര്‍, രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ മാത്രം കടകള്‍ തുറക്കാന്‍ അനുമതി


Keywords:  kasaragod, news, Kerala, COVID-19, Shop, District Collector, kasaragod situation is critical, shops should be allowed to open only from 8 am to 6 pm; collector

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL