city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ് -19: കാസര്‍കോട്ട് സ്രവപരിശോധന പരിതാപകരം; കൂടുതല്‍ ടെക്‌നീഷ്യന്‍മാരെ ഉടന്‍ അനുവദിക്കണമെന്ന് ഷാനവാസ് പാദൂര്‍

കാസര്‍കോട്: (www.kasargodvartha.com 11.07.2020) കോവിഡ്- 19 സ്രവ പരിശോധനാ സൗകര്യം കാസര്‍കോട് ജില്ലയില്‍ തീരെ അപര്യാപ്തമായതിനാല്‍ രോഗ നിര്‍ണ്ണയം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ പറഞ്ഞു. സംസ്ഥാനത്തെ മറ്റ് ജില്ലകള്‍ സ്രവ പരിശോധനയില്‍ ഏറെ മുന്നില്‍ നില്‍ക്കുമ്പോള്‍ കാസര്‍കോട് ജില്ലയില്‍ വളരെ പരിതാപകരമായ നിലയിലാണ് മുന്നോട്ട് പോകുന്നത്. വിവിധ പി.എച്ച്.സികളില്‍ നിന്ന് അയക്കുന്നവരില്‍ നിന്നും രണ്ടോ മൂന്നോ പേരെ മാത്രം പരിശോധിച്ച് ബാക്കിയുള്ളവരെ അടുത്ത ദിവസത്തെ പരിശോധനയ്ക്ക് മാറ്റുകയുമാണ് ചെയ്തു വരുന്നത്.

പരിശോധന അപര്യാപ്തമായതോടെ മുമ്പത്തേക്കാള്‍ സ്ഥിതി ഗുരുതരമാക്കാന്‍ കാരണമായിരിക്കുകയാണ്. പെരിയയിലെ സര്‍ക്കാര്‍ സ്രവ പരിശോധനാ ലാബില്‍ ഒരേ ഒരു ടെക്‌നീഷനെ വെച്ച് കൊണ്ട് പുലര്‍ച്ചവരെ പരിശോധന നടത്തിയിട്ടും പൂര്‍ണ്ണതയിലെത്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ പി എച്ച് സിയില്‍ പരിശോധനക്ക് അയക്കുമ്പോള്‍ അതിനെപ്പോലും മറികടന്ന് കൊണ്ട് രാഷ്ട്രീയമായ ചില ബാഹ്യശക്തികളുടെ അനധികൃത ഇടപെടലുകളിലൂടെ രോഗലക്ഷണങ്ങളില്ലാത്തവരെ പരിശോധനക്കായി കുത്തിത്തിരുകുന്നതും പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നു.
കോവിഡ് -19: കാസര്‍കോട്ട് സ്രവപരിശോധന പരിതാപകരം; കൂടുതല്‍ ടെക്‌നീഷ്യന്‍മാരെ ഉടന്‍ അനുവദിക്കണമെന്ന് ഷാനവാസ് പാദൂര്‍

ഇതേ തുടര്‍ന്ന് പി എച്ച് സി വഴി സ്രവ പരിശോധനക്ക് അര്‍ഹതപ്പെട്ടവര്‍ തങ്ങളെപ്പോലുള്ള ജനപ്രതിനിധികളുടെ ശുപാര്‍ശക്കായി നെട്ടോട്ടമോടുന്ന ദയനീയ സ്ഥിതിയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. സര്‍ക്കാരും ആരോഗ്യ വകുപ്പും എത്രയും പെട്ടെന്ന് പെരിയയിലെ സ്രവ പരിശോധന ലാബില്‍ രണ്ട് ടെക്‌നീഷ്യന്‍മാരെക്കൂടി അനുവദിക്കേണമെന്നും പി.എച്ച്.സി വഴി വരുന്ന രോഗലക്ഷണമുള്ളവരെ മുന്‍ഗണന നല്‍കി പരിശോധന നടത്താനുള്ള നടപടികള്‍ അടിയന്തിരമായും സ്വീകരിക്കണമെന്നും ഷാനവാസ് പാദൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.


Keywords: Kasaragod, Kerala, News, COVID-19, District, Test, Kasaragod needed more technicians for covid test;  Shanawas Padur

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL