city-gold-ad-for-blogger
Aster MIMS 10/10/2023

ബാങ്കുകളുടെ വ്യവസായ വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഫര്‍ണിച്ചര്‍ വ്യാപാരികള്‍

കാസര്‍കോട്: (www.kasargodvartha.com 02.07.2020) ബാങ്കുകളുടെ വ്യവസായ വിരുദ്ധ നയങ്ങള്‍ക്കെതിരെ ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ദേശസാത്കൃത ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മോറട്ടോറിയം കാലാവധി ഒരു വര്‍ഷത്തേക്ക് പലിശഹരിതമായി നീട്ടിത്തരിക, ജനങ്ങളുടെ വരുമാന മാര്‍ഗം നിലച്ചിരിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരില്‍ നിന്നും ബാങ്കുകള്‍ പലിശ ഈടാക്കുന്നത് നീതീകരിക്കാത്തതല്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തെ മുഖവിലക്കെടുക്കുക, കോവിഡ് മൂലം വ്യാപാരികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലേക്കായി കുറഞ്ഞ പലിശ നിരക്കില്‍ പരസ്പര ജാമ്യത്തില്‍ ഈടില്ലാത്ത വായ്പകള്‍ അനുവദിക്കുക, ബാങ്കുകള്‍ വ്യാപാരികള്‍ക്ക് മേല്‍ ചുമത്തുന്ന അമിത ചാര്‍ജുകള്‍ ഒഴിവാക്കുക, പൊതുസമൂഹത്തിന് എന്ത് സംഭവിച്ചാലും എന്ത് നഷ്ടങ്ങള്‍ ഉണ്ടായാലും ബാങ്കുകള്‍ക്ക് ഒരു രൂപയുടെ പോലും നഷ്ടം ഉണ്ടാകാതെ വര്‍ഷം തോറും ലാഭം ഉണ്ടാക്കിയാല്‍ മതിയെന്ന ഒറ്റ ലക്ഷ്യത്തോടുകൂടിയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളും നടപടികളും അവസാനിപ്പിക്കുക, കേരളത്തില്‍ നിന്നും സമാഹരിക്കുന്ന നിക്ഷേപങ്ങളുടെ ഭൂരിഭാഗവും കേരളത്തിനായി ചിലവഴിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.
ബാങ്കുകളുടെ വ്യവസായ വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഫര്‍ണിച്ചര്‍ വ്യാപാരികള്‍

ഫുമ്മ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഷാഫി നാലപ്പാട് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹ് മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി, പ്രദീപ് കുമാര്‍, അശോക് കുമാര്‍, സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ പി കെ രവീന്ദ്രന്‍ നന്ദി പറഞ്ഞു.


Keywords: Kasaragod, Kerala, News, Protest, Conducted, FUMMA Protest conducted

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL