city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാനത്ത് 160 പേര്‍ക്ക് കൂടി കോവിഡ്; 5 പേര്‍ കാസര്‍കോട്ട്

തിരുവനന്തപുരം:  (www.kasargodvartha.com 02.07.2020) 

സംസ്ഥാനത്ത് വ്യാഴാഴ്ച 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ കാസര്‍കോട്ടാണ്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യുഎഇ- 27, കുവൈത്ത്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹ്‌റൈന്‍- 4, മാള്‍ഡോവ- 1, ഐവറി കോസ്റ്റ്- 1 എന്നിങ്ങനെയാണ് വിദേശരാജ്യങ്ങളില്‍ നിന്നും വന്നവര്‍.

ഡല്‍ഹി- 13, മഹാരാഷ്ട്ര- 10, തമിഴ്നാട്- 8, കര്‍ണാടക- 6, പഞ്ചാബ്- 1, ഗുജറാത്ത്- 1, ബംഗാള്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലയില്‍ 4 പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്
പത്തനംതിട്ട 27
മലപ്പുറം 24
പാലക്കാട് 18
ആലപ്പുഴ 16
തിരുവനന്തപുരം 9
കൊല്ലം 9
കോട്ടയം 9
എറണാകുളം 9
തൃശൂര്‍ 9
കണ്ണൂര്‍ 9
ഇടുക്കി 8
കോഴിക്കോട് 7
കാസര്‍കോട് 5
വയനാട് 1

സംസ്ഥാനത്ത് 160 പേര്‍ക്ക് കൂടി കോവിഡ്; 5 പേര്‍ കാസര്‍കോട്ട്


Keywords:  Thiruvananthapuram, news, Kerala, COVID-19, kasaragod, Report, Trending, Top-Headlines, covid 19 positive report kerala

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL