City Gold
news portal
» » » » » » » » കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ കലക്ട്രേറ്റിന് മുന്നില്‍ എസ് ടി യു അതിജീവന സമരം നടത്തി

കാസര്‍കോട്: (www.kasargodvartha.com 30.06.2020) കോവിഡ് കാലത്ത് തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളി വിട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കെതിരെ 'തണലാവണം തളളാവരുത്' എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കലക്ട്രേറ്റിന് മുന്നില്‍ അതിജീവന സമരം സംഘടിപ്പിച്ചു. ദേശീയ വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എ അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ അഹ് മദ് ഹാജി അധ്യക്ഷത വഹിച്ചു.
kasaragod, news, Kerala, COVID-19, STU, Collectorate, STU Collectorate Dharna conducted

ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അഷ്‌റഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ പ്രസംഗിച്ചു. തൊഴിലും കൂലിയും സംരക്ഷിക്കുക, ജനദ്രോഹ നയങ്ങള്‍ തിരുത്തുക, പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുക, ഭെല്‍ ഇ എം എല്‍ കമ്പനിയെയും തൊഴിലാളികളെയും സംരക്ഷിക്കുക, പ്രവാസി സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തില്‍ ഉയര്‍ത്തിപ്പിടിച്ചത്.

മുംതാസ് സമീറ, ശംസുദ്ദീന്‍ ആയിറ്റി, എം.എ മക്കാര്‍ മാസ്റ്റര്‍, കുഞ്ഞഹ് മദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, ടി പി മുഹമ്മദ് അനീസ്, പി.ഐ.എ ലത്തീഫ്, മാഹിന്‍ മുണ്ടക്കൈ, ബീഫാത്തിമ ഇബ്രാഹിം, പി.പി നസീമ ടീച്ചര്‍, ഷക്കീല മജീദ്, സുബൈര്‍ മാര, ശുക്കൂര്‍ ചെര്‍ക്കള, ഇബ്രാഹിം എതിര്‍ത്തോട്, മന്‍സൂര്‍ മല്ലത്ത്, ഖാലിദ് പച്ചക്കാട്, എല്‍.കെ ഇബ്രാഹിം, കെ.എ മുഹമ്മദ് റഫീഖ്, യൂനുസ് വടകരമുക്ക്, ബി.പി മുഹമ്മദ്, ബി.എം ഹാരിസ്, അബൂബക്കര്‍ കണ്ടത്തില്‍, സിദ്ദീഖ് ചക്കര, മജീദ് സന്തോഷ് നഗര്‍, ശംസീര്‍ തൃക്കരിപ്പൂര്‍, മുഹമ്മദ് കുഞ്ഞി കൂളിയങ്കാല്‍, ഇബ്രാഹിം മണിയനോടി, മൊയ്തു പള്ളത്തടുക്ക, ഖാദര്‍ മൊഗ്രാല്‍, ശാഫി ചേരൂര്‍, റഹീം നെല്ലിക്കുന്ന്, മുരുഗേഷ്, ഇല്യാസ് ബേക്കല്‍, ഫുളൈല്‍, അബ്ദുല്‍ മുനീര്‍, ടി മുഹമ്മദ് ഇംസാഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Keywords: kasaragod, news, Kerala, COVID-19, STU, Collectorate, STU Collectorate Dharna conducted

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date