കാസര്‍കോടിനെ ആശങ്കയിലാക്കി വീണ്ടും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് കോവിഡ്

കാസര്‍കോട്: (www.kasargodvartha.com 30.06.2020) കാസര്‍കോടിനെ ആശങ്കയില്ലാക്കി വീണ്ടും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് കോവിഡ്. ജൂണ്‍ 17 ന് സ്വന്തം കാറില്‍ ആലുവയിലേക്ക് പോകുകയും അവിടെ അദ്ദേഹത്തിന്റെ വില്ലയില്‍ താമസിച്ച് 26 ന് കാസര്‍കോട്ടേക്ക് സ്വന്തം കാറില്‍ തന്നെ മടങ്ങുകയും ചെയ്ത 46 വയസുകാരനാണ് കോവിഡ് പോസിറ്റീവായത്. എട്ടു പേര്‍ക്കാണ് ജില്ലയില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ വിദേശത്തു നിന്നു വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു കാസര്‍കോട് സ്വദേശിക്കും കോവിഡ് പോസിറ്റീവായി.

ജൂണ്‍ 19 ന് ഒമാനില്‍ നിന്നെത്തിയ 45 വയസുകാരന്‍, ജൂണ്‍ 25 ന് ദുബൈയില്‍ നിന്നെത്തിയ 35 വയസുകാരന്‍, ജൂണ്‍ 13 ന് ഖത്തറില്‍ നിന്നെത്തിയ 36 വയസുകാരന്‍, ജൂണ്‍ 17 ന് ഡല്‍ഹിയില്‍ നിന്നെത്തിയ 27 വയസുകാരന്‍, ജൂണ്‍ 24 ന് ബംഗളൂരുവില്‍ നിന്ന് ഒരേ കാറില്‍ വന്ന 22, 40 വയസുള്ളവര്‍ എന്നിവരാണ് കോവിഡ് പോസിറ്റീവായവര്‍.

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന നാല് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 6520 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 409 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6929 പേരാണ്. പുതിയതായി 589 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 203 പേരുടെ സാമ്പിളുകല്‍ പരിസോധനയ്ക്ക് അയച്ചു.  393 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 368 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.


Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, One contact covid positive case  in Kasaragod
Previous Post Next Post