city-gold-ad-for-blogger
Aster MIMS 10/10/2023

പ്രവാസികളുടെ ക്വാറന്റൈന്‍; കാസര്‍കോട് കളക്ടറുടെ ഉത്തരവ്, മാനവികതയില്‍ തിരുത്തി മംഗളൂരു ഡി സി

മംഗളൂരു: (www.kasargodvartha.com 30.06.2020) കേരള സര്‍ക്കാര്‍ കര്‍ണാടകയിലെ പ്രവാസികളോട് കാണിച്ച ക്രൂരത മാനവികതയിലൂടെ മറികടന്ന് ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണറും മംഗളൂരു എം എല്‍ എയും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി കാസര്‍കോട്ട് വഴിയാധാരമായ 150 പ്രവാസികള്‍ക്കാണ് ഡി സി സിന്ധു ബി രൂപേഷും യു ടി ഖാദര്‍ എം എല്‍ എയും തുണയായത്. കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഒരുക്കിയ വിമാനത്തില്‍ ഈ മാസം 27നാണ് ഇവര്‍ കണ്ണൂരിലെത്തിയത്.

കാസര്‍ക്കോട്ടെ മൂന്ന് ഹോട്ടലുകളില്‍ ഇവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ താമസം അനധികൃതമായതിനാല്‍ കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്‍ഡ് പരിസരത്തെ സെഞ്ച്വറി പാര്‍ക്ക്, ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരത്തെ ദേര സിറ്റി, എമിറേറ്റ്‌സ് എന്നീ ഹോട്ടല്‍ ഏഴ് ദിവസം അടച്ചിടാനും അണുമുക്തമാക്കാനും കാസര്‍കോട് കളക്ടര്‍ ഉത്തരവിറക്കി. ഇതോടെ പ്രതിസന്ധിയിലായ പ്രവാസികളുടെ അവസ്ഥ ബന്ധപ്പെട്ടവര്‍ യു ടി ഖാദറിനെ അറിയിക്കുകയായിരുന്നു. പ്രവാസികളുടെ കൈയില്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് കടക്കാനുള്ള രേഖകള്‍ ഉണ്ടായിരുന്നില്ല. സേവസിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ലായിരുന്നു.
പ്രവാസികളുടെ ക്വാറന്റൈന്‍; കാസര്‍കോട് കളക്ടറുടെ ഉത്തരവ്, മാനവികതയില്‍ തിരുത്തി മംഗളൂരു ഡി സി

എം എല്‍ എയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രവാസികളെ കൊണ്ടുവരാന്‍ പ്രത്യേക അനുമതി നല്‍കി. കാസര്‍കോട്ടെ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ നാല് ബസുകളിലായി 150 പേരെ മംഗളൂരുവില്‍ എത്തിച്ചു. എല്ലാവരേയും മംഗളൂരുവില്‍ മൂന്ന് ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചു. കര്‍ണാടകയിലെ പ്രവാസികള്‍ കണ്ണൂരില്‍ വിമാനമിറങ്ങിയ കാര്യം കേരള സര്‍ക്കാര്‍ അറിയിച്ചില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സിന്ധു പറഞ്ഞു. കാസര്‍കോട്ട് ക്വാറന്റൈന്‍ നല്‍കുകയും പിന്നീട് അത് നിഷേധിക്കുകയും ചെയ്തതിനാല്‍ മാനുഷിക പരിഗണനയോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്. ലോക്ഡൗണ്‍ തുടക്കം മുതല്‍ ക്വാറന്റൈന്‍ ആവശ്യത്തിന് ഉടമകള്‍ അനുവദിച്ചവയാണ് കാസര്‍കോട്ട് കളക്ടര്‍ ഒഴിപ്പിച്ച ഹോട്ടലുകള്‍.


Keywords:  Mangalore, Karnataka, News, District Collector, Kasaragod, COVID-19, Mangaluru DC prepared travel facility for expats

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL