city-gold-ad-for-blogger
Aster MIMS 10/10/2023

അജ്ഞാതനായ ഒരു പയ്യന്‍ നല്‍കിയ പൊതി തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ അമ്പരന്നു; 20 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം രണ്ട് സ്വര്‍ണനാണയങ്ങള്‍, ഒപ്പം കടലാസില്‍ എഴുതിയ കുറിപ്പും


കാസര്‍കോട്: (www.kasargodvartha.com 19.05.2020) 20 വര്‍ഷം മുമ്പ് പ്രവാസിയായ നെല്ലിക്കുന്നിലെ ഇബ്രാഹിമിന്റെ ഭാര്യയുടെ നഷ്ടപ്പെട്ട രണ്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം രണ്ട് സ്വര്‍ണനാണയങ്ങള്‍ കഴിഞ്ഞ ദിവസം ഒരു അജ്ഞാതനായ ഒരു പയ്യന്‍ പൊതിയുടെ രൂപത്തില്‍ വീട്ടിലെത്തിച്ചു. ഇബ്രാഹിം തൈവളപ്പിനും കുടുംബത്തിനും വിശ്വസിക്കാനാകാത്ത സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. രണ്ട് ദിവസം മുമ്പ് നോമ്പ് തുറക്കാന്‍ ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെ വീട്ടിലെ കോളിംഗ് ബെല്‍ ശബ്ദിച്ചതിനെ തുടര്‍ന്ന് ഇബ്രാഹിമിന്റെ ഭാര്യ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഹെല്‍മെറ്റ് ധരിച്ച പയ്യന്‍ പൊതിയുമായി നില്‍ക്കുന്നതാണ്. ഉടനെ ഇതാ ഇത് വാങ്ങണം, നോമ്പ് തുറക്കാനുള്ള നെയ്ച്ചോറും കറിയുമാണ് എന്ന് പറഞ്ഞ് ആ പയ്യന്‍ പൊതി അവര്‍ക്കു നേരെ നീട്ടി.

സംശയമൊന്നും തോന്നാത്തതിനാല്‍ ഭാര്യ അത് വാങ്ങി. എന്നാല്‍ ആരാണ് പേരെന്താണ് എന്നൊക്കെ ചോദിക്കുന്നതിനിടയില്‍ ഇതൊരാള്‍ തന്നയച്ചതാണെന്നും ഇവിടെ തരാനാണ് പറഞ്ഞത് അയാള്‍ അപ്പുറത്തുണ്ടെന്നുമാണ് അവന്‍ മറുപടി നല്‍കിയത്. നോമ്പ് തുറന്ന് പയ്യന്‍ കൊണ്ടുവന്ന പൊതി അഴിച്ചു നോക്കിയപ്പോള്‍ നെയ്ച്ചോറും കറിയും. അതിനകത്ത് ചെറിയൊരു പൊതി. ആശ്ചര്യത്തോടെ ആ പൊതി അഴിച്ചു നോക്കിയപ്പോള്‍ ഒരു തുണ്ട് കടലാസും രണ്ട് സ്വര്‍ണ നാണയങ്ങളും. കൂടെ കടലാസില്‍ എഴുതിയ കുറിപ്പും.

'അസ്സലാമു അലൈക്കും, നിന്റെ 20 കൊല്ലം മുമ്പ് നഷ്ടപ്പെട്ട പൊന്ന് എനിക്ക് കിട്ടിയിരുന്നു. അത് ആ സമയം നിനക്ക് തരാന്‍ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് അതിന് പകരമായി ഈ പവന്‍ നീ സ്വീകരിച്ച് എനിക്ക് പൊറുത്ത് തരണം എന്ന് അപേക്ഷിക്കുന്നു' എന്നാണ് കുറിപ്പ് എഴുതിയത്. വീട്ടുകാര്‍ ഉടന്‍ ഗള്‍ഫിലുള്ള ഇബ്രാഹിമിനെ വിവരമറിയിച്ചു. ആര്‍ക്കും വിശ്വസിക്കാനായില്ല. 20 വര്‍ഷം മുമ്പ് ഒരു വിവാഹ വീട്ടില്‍ വെച്ച് ഇബ്രാഹിമിന്റെ ഭാര്യ അണിഞ്ഞിരുന്ന മൂന്നരപ്പവന്‍ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

തിരച്ചിലില്‍ ഒന്നരപ്പവന്‍ ആഭരണം കിട്ടിയിരുന്നു. എന്നാല്‍ ആ സംഭവം വീട്ടുകാര്‍ മറന്നിരിക്കെ കാലങ്ങള്‍ക്ക് ശേഷമാണ് അജ്ഞാതന്‍ സ്വര്‍ണനാണയത്തിന്റെ രൂപത്തില്‍ ഇബ്രാഹിമിന്റെ വീട്ടിലേക്ക് എത്തിച്ചത്. ആ നല്ല മനസിന്റെ ഉടമയെ ഒന്ന് കാണിച്ചുതരുമോയെന്ന് പ്രാര്‍ത്ഥിക്കുകയാണ്. മഹാമനസിനുടമയായ ആ വ്യക്തിയെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുകയാണ് ഈ കുടുംബം.

അജ്ഞാതനായ ഒരു പയ്യന്‍ നല്‍കിയ പൊതി തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ അമ്പരന്നു; 20 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം രണ്ട് സ്വര്‍ണനാണയങ്ങള്‍, ഒപ്പം കടലാസില്‍ എഴുതിയ കുറിപ്പും

Keywords: Kasaragod, News, Kerala, Gold coin, House, Jewelry, Lost, Two gold coins in exchange for lost jewelry 20 years ago

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL