കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയില്‍ മരണപ്പെട്ടു
May 26, 2020, 16:34 IST
റിയാദ്: (www.kasargodvartha.com 26.05.2020) കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയില്‍ മരണപ്പെട്ടു. ആലപ്പുഴ പ്രയാര്‍ വടക്ക് സ്വദേശി കൊല്ലശ്ശേരി പടീറ്റത്തില്‍ അബ്ദുല്‍ സലാം (44) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിവരികയായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇരു വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
ഇലക്ട്രീഷ്യന് ജോലി ചെയ്തുവന്നിരുന്ന അബ്ദുല്‍ സലാം അഞ്ച് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. ഭാര്യയും രണ്ടു മക്കളുമുണ്ട് നാട്ടില്‍. 25 മലയാളികളാണ് ഇതുവരെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
Keywords: Riyadh, COVID-19, News, Gulf, Alappuzha, Death, One more malayali died in Saudi due to covid