സംസ്ഥാനത്ത് 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 7 പേര് കാസര്‍കോട്ട്
May 22, 2020, 17:02 IST
തിരുവനന്തപുരം: (www.kasargodvartha.com 22.05.2020) സംസ്ഥാനത്ത് 42 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ ഏഴു പേര് കാസര്‍കോട്ടാണ്.
കണ്ണൂർ 12, കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം, തൃശ്ശൂർ, മലപ്പുറം നാല് വിതം, കോട്ടയം- രണ്ട്, കൊല്ലം, പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്നെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വ്യാഴാഴ്ച ഒരാള്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടു. മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിനിയാണ് മരിച്ചത്. 73 വയസുകാരിയായ ഖദീജയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.
പോസിറ്റീവ് ആയതില്‍ 21 പേര് മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം പിടിപെട്ടു.