city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് പുതിയ കേസില്ല

തിരുവന്തപുരം: (www.kasargodvartha.com 19.05.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരുടെയും പരിശോധനാ ഫലം നെഗറ്റീവായിട്ടില്ല. കണ്ണൂര്‍-5, മലപ്പുറം-3, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോ വീതവുമാണ് പോസിറ്റീവായത്.

വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ എട്ട് പേര്‍ക്കുമാണ് രോഗ ബാധയുണ്ടായത്. ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്. മറ്റു രണ്ട് പേര്‍ ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത്.

ഇതുവരെ 642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 142 പേര്‍ ചികിത്സയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 71545 പേരും ആശുപത്രികളില്‍ 455 പേരും നിരീക്ഷണത്തിലുണ്ട്.

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് പുതിയ കേസില്ല


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid Report Kerala Live
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL