ലോക് ഡൗണില്‍ അടഞ്ഞു കിടന്ന ദിവസങ്ങളിലെ വാടക നല്‍കാനാകില്ല: വ്യാപാരി വ്യവസായി ഏകോപന സമിതി

ലോക് ഡൗണില്‍ അടഞ്ഞു കിടന്ന ദിവസങ്ങളിലെ വാടക നല്‍കാനാകില്ല: വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: (www.kasargodvartha.com 22.05.2020) കഴിഞ്ഞ മാര്‍ച്ച് 21 മുതല്‍ മെയ് 20 വരെ ലോക്ക്ഡൗണ്‍ കാരണം കേരളത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ സിംഹഭാഗവും സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. അവശ്യ വസ്തുക്കള്‍ വിപണനം ചെയ്യുന്ന കടകള്‍ മാത്രമാണ് പരിമിത സമയങ്ങളില്‍ തുറന്നു പ്രവര്‍ത്തിച്ചത്. പിന്നീട് രോഗ വ്യാപന സാഹചര്യത്തില്‍ മാറ്റമുണ്ടായപ്പോള്‍ സര്‍ക്കാരിന്റെയും ജില്ലാ ഭരണാധികാരികളുടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആഴ്ചയില്‍ രണ്ട് ദിവസമോ മൂന്നു ദിവസമോ തുറന്നു പ്രവര്‍ത്തിച്ച സ്ഥാപനങ്ങളുമുണ്ട്.
Kasaragod, Kerala, News, Shop, Merchant-association, can't pay rent for shops on closed days in Lockdown: Merchants association

സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ ഈ ദിവസങ്ങളില്‍ വ്യാപാരികള്‍ക്ക് ഒരു വരുമാനവും ഇതില്‍ നിന്ന് ലഭിച്ചിരുന്നില്ല. ജില്ലയിലെ വ്യാപാരികളില്‍ മഹാഭൂരിഭാഗവും സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരായതിനാല്‍, വരുമാനം നിലച്ച സാഹചര്യത്തില്‍ നിത്യ ചിലവിന് തന്നെ ബുദ്ധിമുട്ടുകയാണ്. ആയതിനാല്‍ മാര്‍ച്ച് 21 മുതല്‍ മെയ് 20 വരെയുള്ള കാലയളവില്‍ ലോക്ക് ഡൗണ്‍ കാരണം അടഞ്ഞു കിടന്ന ദിവസങ്ങളിലെ വാടക നല്‍കാന്‍ സാധിക്കില്ലെന്നും അനുപേക്ഷണീയമായ ഈ സാഹചര്യം കെട്ടിട ഉടമകളെയും സംഘടനയെയും അറിയിക്കുകയും സഹകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ജില്ലാ പ്രസിഡണ്ടുമായ കെ അഹ് മദ് ഷരീഫ് അറിയിച്ചു.


Keywords: Kasaragod, Kerala, News, Shop, Merchant-association, can't pay rent for shops on closed days in Lockdown: Merchants association