City Gold
news portal
» » » » » » » വാടക കുറച്ചു നല്‍കിയില്ലെങ്കില്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറെടുത്ത് നിരവധി വ്യാപാരികൾ

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍

(www.kasargodvartha.com 19.05.2020) ജീവനക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ ശീലിച്ചതോടെ പട്ടണത്തിലെ ഫാനോ കെട്ടിടത്തില്‍ വന്‍ വാടക കൊടുത്ത്  മുറിയെടുത്തു ഓഫീസ് തുടങ്ങേണ്ടുന്ന കാര്യമില്ലാതെ വരുന്നു. ചെറുതും വലുതുമായ പല ഓഫീസുകളും അടച്ചു പൂട്ടാനോ വാടക കുറവുള്ള ഉള്‍നാടന്‍ പട്ടണങ്ങളിലേക്ക് വലിയാനോ തയ്യാറായി നില്‍ക്കുന്നു. വാടകച്ചിലവു കുറക്കുക മാത്രമല്ല, നടത്തിപ്പിനയിവരുന്ന ഭീമമായ തുക കുറച്ചു കൊണ്ടുവരിക കൂടിയാണ് ലക്ഷ്യം . കോവിഡിനു ശേഷം ഉണ്ടായ സാമ്പത്തിക കാലാവസ്ഥാ മാറ്റമല്ല, അതിനു മുമ്പേത്തന്നെ ചെറിയ തോതില്‍ ഇത്തരം ആലോചനകള്‍ തുടങ്ങിയിരുന്നു. കോവിഡ് അതിനു വേഗം കൂട്ടുക മാത്രമാണ് ചെയ്തത്.
കാഞ്ഞങ്ങാട്-കാസര്‍കോട് പോലുള്ള പട്ടണങ്ങളില്‍ നിലവില്‍ തന്നെ വാടക കൊടുക്കാന്‍ കഴിയാതെ കച്ചവട സ്ഥാപനങ്ങള്‍ കോടതി കയറിയും കേസ് ജയിച്ചും, തോറ്റും നരകിക്കുന്നതിനിടയില്‍ പലരും വാടക കൊടുക്കാന്‍ കഴിയാതെ അരക്ഷിതാവസ്ഥയിലായിരുന്നു. കോവിഡ് വന്നതോടെ കച്ചവടം പൂട്ടി. അടച്ച കടക്ക് വാടക കൊടുക്കാനാകാനാകുന്നില്ല.  കരാര്‍ ലംഘിക്കേണ്ടി വരുന്നു. ഇനി ഏക മാര്‍ഗം കട അടച്ചു പൂട്ടി തടി രക്ഷപ്പെടാനുള്ള കുറുക്കു വഴി മാത്രമാണ്.

30,000 രൂപയ്ക്ക് വാടകക്ക് തുടങ്ങിയ കച്ചവട സ്ഥാപനം വര്‍ഷം തോറും 10ശതമാനം വാടക വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ മൂന്നു ലക്ഷം രൂപവരെ വാടക കൊടുക്കേണ്ടുന്ന  അവസ്ഥയെ നേരിടാനാകുന്നില്ല.കാലം കഴിയുന്തോറും കച്ചവട സ്ഥാപനങ്ങള്‍ വര്‍ദ്ധിക്കുകയും, കച്ചവടം ശോഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൂനിന്മേല്‍ കുരുവെന്ന പോലെ കോവിഡ് മുളച്ചു പൊങ്ങിയത്. കടവാടക കുറഞ്ഞ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയോ, അല്ലെങ്കില്‍ കെട്ടിട ഉടമയ്ക്ക് തന്നെ കട വിട്ടു  കൊടുക്കുകയോ ചെയ്യേണ്ടുന്ന അവസ്ഥയിലാണ്  കച്ചവടക്കാര്‍. പ്രത്യേകിച്ച് വസ്ത്ര വ്യാപാരികള്‍.

ഇതിനു പുറമെ പുതിയ ഐ.ടി സ്ഥാപനങ്ങള്‍, സ്റ്റാട്ടപ്പുകളെല്ലാം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വാടക കുറഞ്ഞ ഇടങ്ങളിലാണ് ആരംഭിക്കുന്നതു തന്നെ.  പട്ടണത്തിലെ അമിത വാടകയാണ് ഇതിനു കാരണം. ഇതിനൊക്കെ ഇടയിലൂടെയാണ്  ഷോറൂം തന്നെ അപ്രസക്തമാം വിധം കോവിഡ് അരങ്ങത്തെത്തുന്നത്. പലരും ഇപ്പോള്‍ വീട്ടിലുരുന്നു കൊണ്ടു തന്നെയാണ് ജോലിയില്‍ ഏര്‍പ്പെടുന്നത്.

ഈ സാഹചര്യം കണക്കിലെടുത്ത് പട്ടണ പ്രദേശങ്ങളിലെ വാടക ക്രമാതീതമായി കുറഞ്ഞു വരുന്ന പ്രവണത കാണാന്‍ കഴിയുന്നുണ്ട്. കോവിഡിന്റെ വൈറസ് ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും സമൂഹത്തിലുണ്ടാകാമെന്നും, അതിനനുസരിച്ച് ജനം മാറിജീവിക്കാന്‍ ശീലിച്ചു തുടങ്ങങ്ങണമെന്നതാണ് പുതിയ ഉള്‍വിളി. ഇനി പട്ടണം ഗ്രാമം എന്ന വ്യത്യാസം ഇല്ലാതെ വരും. സാധനങ്ങള്‍ വാങ്ങാന്‍ വരെ മനുഷ്യന്‍ പുറത്തിറങ്ങാതെ ഓണ്‍ലൈനിനെ ആശ്രയിക്കാന്‍ തുടങ്ങുന്ന കാലമാണ് വരാന്‍ പോകുന്നത്. ഇ.കോമേര്‍സ് രംഗം പ്രോല്‍സാഹിക്കപ്പെടുന്നുവെന്ന് സാരം. ഇതിനെല്ലാം ഉപരിയായി പഴയ മട്ടിലുള്ള ചിലവു ചെയ്യലുകള്‍ക്കും താല്‍ക്കാലിക പരിമിത അനിവാര്യമായിത്തീരും. കച്ചവടം പിരിമിതപ്പെടുന്നതോടെ ബാങ്ക് വായ്പ്പയെടുത്ത് കെട്ടിടം പണിത് വാടക കൊണ്ട് ലോണ്‍ അടക്കുന്നവരെല്ലാം പുതിയ വെല്ലുവിളികളെ നേരിടേണ്ടി വരും.
Kasaragod, Kerala, Article, Prathibha-Rajan, Merchant, Article about merchants

2006 മുതല്‍ 2016 വരെ കെട്ടിടങ്ങളുടെ വാടകയും, അതുവഴി വ്യാപാരത്തിന്റെ അളവും പിടിപടിയായി ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരുന്നുവെങ്കിലും 2017 ഓടെ ഗ്രാഫ് കുത്തനെ താഴുകയായിരുന്നു. അതിന്റെ പരിസമാപ്തിയിലാണ്  2020ലെ കോവിഡ് കാലം.


Keywords: Kasaragod, Kerala, Article, Prathibha-Rajan, Merchant, Article about merchants

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date