city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ്-19: മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യ റേഷനും സാമ്പത്തിക സഹായവും അനുവദിക്കണമെന്ന് എസ് ടി യു

കാസര്‍കോട്: (www.kasargodvartha.com 02.04.2020) കൊറോണ വൈറസ് രാജ്യവ്യാപകമായി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. കയറ്റിറക്ക് ജോലിയില്ലാത്തതിനാല്‍ ചുമട്ട് തൊഴിലാളികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതിനാല്‍ നിര്‍മ്മാണ തൊഴിലാളികളും ദുരിതത്തിലായി. മുഴുവന്‍ തൊഴിലാളികള്‍ക്കും സമയപരിധിയില്ലാത്ത രീതിയില്‍ സൗജന്യ റേഷനും, സാമ്പത്തിക സഹായവും അനുവദിക്കണമെന്ന് എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ സന്ദേശം അയക്കുകയും ചെയ്തു.

കോവിഡ്-19: മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യ റേഷനും സാമ്പത്തിക സഹായവും അനുവദിക്കണമെന്ന് എസ് ടി യു

ലോക്ക് ഡൗണ്‍ മൂലം തടസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മോട്ടോര്‍ തൊഴിലാളികളും മത്സ്യ ബന്ധനം നടത്താന്‍ കഴിയാത്ത മത്സ്യതൊഴിലാളികളും മാര്‍ക്കറ്റില്‍ മത്സ്യം ലഭ്യമാകാത്ത സാഹചര്യത്തില്‍ മത്സ്യവിതരണ തൊഴിലാളികളും ദുരിതത്തിലാണ്. കാസര്‍കോട് ഭെല്‍ ഇ എം എല്‍ കമ്പനിയില്‍ കഴിഞ്ഞ 16 മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ അവിടുത്തെ തൊഴിലാളികളും പൂര്‍ണ പട്ടിണിയിലാണ്. സംഭവത്തില്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും എ അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, COVID-19, STU, Employees, Top-Headlines, Trending, STU demands to available free ration for employees

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL