കാസര്‍കോട് മെഡിക്കല്‍ കോളജ് നാലു ദിവസത്തിനുള്ളില്‍ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
Apr 1, 2020, 18:32 IST
കാസര്‍കോട്: (www.kasargodvartha.com 01.04.2020) കാസര്‍കോട് മെഡിക്കല്‍ കോളജ് നാലു ദിവസത്തിനുള്ളില്‍ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 12 പേര്‍ക്ക് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട്ട് രോഗബാധിതരുടെ എണ്ണം 120 ആയി. ഇതോടെ ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്.
മറ്റ് പ്രധാന ചികിത്സകള്‍ മുടങ്ങരുത്. ആര്‍സിസിയില്‍ സാധാരണ പരിശോധന നടക്കുന്നില്ല. അത് കൃത്യമായി നടക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഇതുവരെ രോഗബാധയുണ്ടായവരില്‍ 191 പേര് വിദേശത്ത് നിന്നെത്തിയവരാണ്. ഇതില്‍ ഏഴ് പേര് വിദേശികളാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേര്‍ക്കാണ്. ഇവരില്‍ നാല് പേര് വിദേശികളാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഓരോ ആള്‍ക്ക് വീതം രോഗം ഭേദമായി. 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
20 പേര്‍ക്കാണ് സംസ്ഥാനത്ത് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേര് വിദേശത്ത് നിന്ന് വന്നവരാണ്. ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതാണ്. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Medical College, Kasaragod medical college will make as covid Hospital within 2 days
< !- START disable copy paste -->