city-gold-ad-for-blogger
Aster MIMS 10/10/2023

നടന്‍ മോഹന്‍ലാല്‍ മരിച്ചുവെന്ന വ്യാജപ്രചരണം; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: (www.kasargodvartha.com 08.04.2020) നടന്‍ മോഹന്‍ലാല്‍ മരിച്ചുവെന്ന വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. പാടി സ്വദേശി ബി സമീറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമീറിനെ അറസ്റ്റ് ചെയ്തത്.

ഐ പി സി 469, സി ഐ ടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ഒരു സിനിമയില്‍ മോഹന്‍ലാല്‍ മരിച്ചതായി അഭിനയിച്ച സീനിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് കോവിഡ് ബാധിച്ച് നടന്‍ മരിച്ചതായി സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയത്.

സംസ്ഥാന പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച് വിവിധയാളുകള്‍ പരാതി പറയുകയും ചെയ്തിരുന്നു.

നടന്‍ മോഹന്‍ലാല്‍ മരിച്ചുവെന്ന വ്യാജപ്രചരണം; കാസര്‍കോട് സ്വദേശി അറസ്റ്റില്‍


Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Fake message through WhatsApp; Kasaragod native arrested
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL