city-gold-ad-for-blogger
Aster MIMS 10/10/2023

കൊറോണ: പരിശോധനയിൽ മെല്ലെപ്പോക്ക്, നൂറുകണക്കിനാളുകൾ ആശങ്കയിൽ, അതിഥി തൊഴിലാളികളുടെ സ്ഥിതി ഏറെ ദയനീയം; സത്വര നടപടി വേണമെന്നും ആവശ്യം

മേല്പറമ്പ്:  (www.kasargodvartha.com 01.04.2020) ജില്ലയിൽ ഏറ്റവുമധികം കോവിഡ് 19 രോഗബാധിതരുള്ള ചെമ്മനാട് പഞ്ചായത്തിൽ നിലവിൽ നിരീക്ഷണത്തിലുള്ളവരെ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് ആക്ഷേപം. ഇതിനകം 24 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഏതാണ്ട് 467 പേർ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ളവരുടെ സ്രവം, രക്തം എന്നിവ പരിശോധിക്കുന്നതിൽ ഏറെ കാലതാമസം നേരിടുന്നുവെന്നതാണ് പരക്കെയുള്ള പരാതി. ഇതിനുപുറമെ നഗര പരിധിയിൽ ഏറ്റവുമധികം അതിഥി തൊഴിലാളികൾ താമസിക്കുന്ന മേഖലയും ചെമ്മനാട് പഞ്ചായത്താണ്. ഇവരിൽ നിരവധി പേരും നിരീക്ഷണത്തിലാണുള്ളത്.

ഇത്രയേറെ ഗുരുതരമായ വിഷയമായിട്ടും ജില്ലാ ഭരണാധികാരികളോ മറ്റോ രോഗബാധ തടയുന്നതിനോ മറ്റു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനോ പഞ്ചായത്തുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ദിവസേന കൂടുതൽ പേര് നിരീക്ഷണത്തിൽ പോകുന്നു എന്നതല്ലാതെ ഇവരെയാരെയും സമഗ്ര പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പലരും കടുത്ത ആശങ്കയിലാണുതാനും. തുടർ പരിശോധന നടത്താത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണിവരെന്നും വാർഡ് മെംബർ അബ്ദുർ റഹ്മാൻ പറയുന്നു
. പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തംഗളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഒറ്റപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ  ഇവിടേക്ക് ആവശ്യമായ മാസ്ക്, ഗ്ലൗസ് എന്നിവ ഇനിയും ലഭിച്ചിട്ടില്ല. പഞ്ചായത്തംഗങ്ങൾ ചില സന്നദ്ധ സംഘടന പ്രവർത്തകരുടെ സഹായത്തോടെ ഇവ വാങ്ങി നൽകുകയാണ്. അണുവിമുക്ത പദ്ധതിയും നടക്കുന്നില്ല.

കൊറോണ: പരിശോധനയിൽ മെല്ലെപ്പോക്ക്, നൂറുകണക്കിനാളുകൾ ആശങ്കയിൽ, അതിഥി തൊഴിലാളികളുടെ സ്ഥിതി ഏറെ ദയനീയം; സത്വര നടപടി വേണമെന്നും ആവശ്യം

സര്ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് ഇവിടെ നിരീക്ഷണത്തിലുള്ളവർ കഴിയുന്നത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഉള്ള അതിഥി തൊഴിലാളികളുടെ സ്ഥിതി ഏറെ ദയനീയമാണ്. പലയിടങ്ങളിലും ഇവർ കൂട്ടമായാണ് താമസിക്കുന്നത്. പഞ്ചായത്തംഗങ്ങൾ മുൻകൈയെടുത്ത് പ്രത്യേകം പ്രത്യേകം താമസിപ്പിക്കുന്നുണ്ട്. എന്നാൽ മതിയായ ഭക്ഷണം പലർക്കും ലഭിക്കുന്നില്ല. ചില സംഘടനകളും വ്യക്തികളും നടത്തുന്ന ഭക്ഷണ സാധനങ്ങളുടെ കിറ്റ് വിതരണം മാത്രമാണ് ഇക്കാര്യത്തിൽ ഒരാശ്വാസം.

ഇത്രയേറെ ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിട്ടും ജില്ലാ കലക്ടറോ മറ്റു ഉന്നത ഉദ്യോഗസ്ഥരോ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ അധികാരികൾ തന്നെ നേരിട്ട് മേഖലകളിലെത്തി തുടർ പരിശോധനക്കും മറ്റും ആവശ്യമായ സൗകര്യം ഒരുക്കണമെന്നാണ് പഞ്ചായത്തംഗങ്ങൾ ആവശ്യപ്പെടുന്നത്. കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ മറ്റു പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയിലെയും സ്ഥിതി മറിച്ചല്ല.


Keywords:  COVID-19, District, kasaragod, Kerala, Melparamba, news, Patient's, Employees, Corona: testing is slow

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL