city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് മെഡിക്കല്‍ കോളജ് ഓണം കേറാ മൂലയിലാണെന്ന റവന്യൂ മന്ത്രിയുടെ പരാമര്‍ശം വിവാദത്തിലേക്ക്; മലര്‍ന്ന് കിടന്ന് മുകളിലോട്ട് തുപ്പുന്നതിന് തുല്യമാണെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍

കാസര്‍കോട്: (www.kasargodvartha.com 09.04.2020) മെഡിക്കല്‍ കോളേജ് ഓണം കേറാ മൂലയിലാണെന്ന റവന്യൂ മന്ത്രിയുടെ പരാമര്‍ശം വിവാദത്തിലേക്ക്. മലര്‍ന്ന് കിടന്ന് മുകളിലോട്ട് തുപ്പുന്നതിന് തുല്യമാണ് മന്ത്രിയുടെ പരാമര്‍ശമെന്ന് ആരോപിച്ച് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ രംഗത്തെത്തി. 2012 ല്‍ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കുന്ന സമയത്തും തുടര്‍ന്നുള്ള മൂന്ന് വര്‍ഷവും എം എല്‍ എ യും പുതിയ മന്ത്രിസഭയില്‍ റവന്യൂമന്ത്രിയായി നാലു വര്‍ഷം പൂര്‍ത്തിയാകുന്നത് വരെയും സഭയിലോ പുറത്തോ ഇല്ലാതിരുന്ന പുതിയ വെളിപാട് ആശ്ചര്യജനകമാണ്. ഇക്കാലയളവില്‍ സഭയിലുണ്ടായിരുന്ന എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് സഭയില്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മുകസാക്ഷിയായിരുന്ന ചന്ദ്രശേഖരന്‍ ഇപ്പോള്‍ പുതിയ ചോദ്യങ്ങളുയര്‍ത്തുന്നത് സ്വന്തം ഭൂതകാല പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ തന്നെയാണെന്നും ഹക്കീം കുന്നില്‍ പറഞ്ഞു.

2016ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന മെഡിക്കല്‍ കോളേജ് ഇടതു സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ അനാസ്ഥ മൂലം കാലതാമസം നേരിടുകയും കോവിഡ് ദുരന്തത്തെ നേരിടാന്‍ മെഡിക്കല്‍ കോളേജ് തുറന്ന് കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്ത സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് തടയാനുള്ള പാഴ്ശ്രമമാണ് മന്ത്രിയുടെ പ്രസ്താവന. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഒരു ബജറ്റില്‍ പോലും കാസര്‍കോട് മെഡിക്കല്‍ കോളേജിന് ഒരു രൂപ പോലും അനുവദിക്കാതിരുന്ന സര്‍ക്കാരിന്റെ ഈ സ്ഥാപനത്തോടുള്ള നിലപാട് വ്യക്തമാണ്. ശിലാസ്ഥാപന വേദിയിലേക്ക് പോലും മാര്‍ച്ച് നടത്തി കാസര്‍കോട് മെഡിക്കല്‍ കോളേജിനെ അട്ടിമറിക്കാന്‍ ഇടതുപക്ഷം നടത്തിയ ശ്രമം ആരും മറന്നിട്ടില്ല. ഉത്തര മലബാറിലെ ആരോഗ്യരംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രാരംഭ ഘട്ടത്തിലും ഇടതുപക്ഷത്തിന്റെ വിരുദ്ധ നിലപാട് വികസന ചരിത്രത്തിലെ കറുത്ത അധ്യായമാണ്. നാട്ടുകാര്‍ പുല്ലരിയുന്ന സ്ഥലത്താണ് മെഡിക്കല്‍ കോളേജ് വരുന്നതെന്ന് പറഞ്ഞ് പ്രദേശത്ത് പുല്ല് സമരം നടത്തിയവരാണ് ഇടതുപക്ഷമെന്ന് ഹക്കീം പരിഹസിച്ചു.

പരിയാരം മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനത്തിന് കേന്ദ്ര മന്ത്രി എ ആര്‍ ആന്തുലെ എത്തിയ ദിവസം കണ്ണൂര്‍ ജില്ലയില്‍ ബന്ദ് നടത്തിയവരാണ് വികസനത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ രംഗത്ത് വരുന്നത്. അതേ മെഡിക്കല്‍ കോളേജിന്റെ ഭരണം കയ്യൂക്കിലൂടെ പിടിച്ചെടുക്കാള്‍ ഇക്കൂട്ടര്‍ക്ക് ഒരു ജാള്യതയുമുണ്ടായില്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ കൊണ്ട് വന്ന ഒരു ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജെന്നത് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ യു ഡി എഫ് സര്‍ക്കാര്‍ കൊണ്ട് വന്ന മെഡിക്കല്‍ കോളേജുകളും ആശുപത്രികളുമാണ് കോവിഡ് ദുരന്തകാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്രയമായതെന്ന് വിസ്മരിക്കരുത്. ജില്ലക്ക് മെഡിക്കല്‍ കോളേജ് അനുവദിച്ച ഉമ്മന്‍ ചാണ്ടി ഉത്തരം പറയണമെന്ന് ആവശ്യപ്പെടുന്നതിന് പകരം ജില്ലയിലെ ആരോഗ്യ മേഖലയുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായ മന്ത്രി കഴിഞ്ഞ നാല് വര്‍ഷക്കാലം കൊണ്ട് ജില്ലയില്‍ എന്ത് ചെയ്‌തെന്ന് സ്വയം ചോദിച്ച് ജനങ്ങളോട് വിശദീകരിക്കണം. ദുരന്ത വേളയില്‍ അനവസരത്തില്‍ അനുചിതമായിട്ടുള്ളതാണെന്ന് മന്ത്രിയുടെ പ്രസ്താവനയെന്നും ഹക്കീം കുന്നില്‍ കുറ്റപ്പെടുത്തി.

കാസര്‍കോട് മെഡിക്കല്‍ കോളജ് ഓണം കേറാ മൂലയിലാണെന്ന റവന്യൂ മന്ത്രിയുടെ പരാമര്‍ശം വിവാദത്തിലേക്ക്; മലര്‍ന്ന് കിടന്ന് മുകളിലോട്ട് തുപ്പുന്നതിന് തുല്യമാണെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Medical College, E.Chandrashekharan, Hakeem Kunnil, Controversy over minister's statement about Medical college
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL