കാസര്‍കോട്ട് ചികിത്സ കിട്ടാതെയുള്ള മരണം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ തന്നെ മികച്ച ആശുപത്രിയിലെത്തിക്കും; ആവശ്യമെങ്കില്‍ ആകാശമാര്‍ഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി
Apr 9, 2020, 18:26 IST
കാസര്‍കോട്: (www.kasargodvartha.com 09.04.2020) കാസര്‍കോട്ട് ചികിത്സ കിട്ടാതെയുള്ള മരണം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ തന്നെ മികച്ച ആശുപത്രിയിലെത്തിക്കുമെന്നും ആവശ്യമെങ്കില്‍ ആകാശമാര്‍ഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കാസര്‍കോട്ട് വീണ്ടും ഒരാള്‍ കൂടി മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. 13 പേരാണ് കാസര്‍കോട് ചികിത്സ ലഭിക്കാതെ ഇതുവരെയായി മരണപ്പെട്ടത്. മംഗളൂരുവിലേക്കുള്ള അതിര്‍ത്തി അടച്ചതോടെയാണ് ഇവിടുത്തെ ആശുപത്രികളില്‍ ചികിത്സ തുടര്‍ന്നുവന്നിരുന്ന രോഗികള്‍ ദുരിതത്തിലായത്.
കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും മരണം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രിയിലെത്തിക്കുമെന്നും ആവശ്യമെങ്കില്‍ ഇതിനായി ആകാശമാര്‍ഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം വ്യാഴാഴ്ച 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട്ടും കണ്ണൂരും നാലു പേര്‍ക്കും മലപ്പുറം- രണ്ട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓരോ പേര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, hospital, CM on Patients' problems of Kasaragod
< !- START disable copy paste -->