ജാഗ്രത പാലിക്കാത്തതിനാല്‍ വരുത്തിവെച്ച വിനയെന്ന് മുഖ്യമന്ത്രി; കാസര്‍കോട്ട് കൊറോണ രോഗ ബാധിതന് തോന്നുംപോലെ സഞ്ചരിച്ചു
Mar 20, 2020, 19:51 IST
കാസര്‍കോട്: (www.kasargodvartha.com 20.03.2020) കാസര്‍കോട്ട് ആറു പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ജാഗ്രത പാലിക്കാത്തതിനാല്‍ വരുത്തിവെച്ച വിനയെന്ന് മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കാസര്‍കോട്ട് കൊറോണ രോഗ ബാധിതന് തോന്നുംപോലെ സഞ്ചരിച്ചതായും വ്യക്തമായതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.
കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണം കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആറ് ക്ലാസ് മുറികളിലായി ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. ഇതുകൂടാതെ സ്വകാര്യ ആശുപത്രികളെ സഹായം തേടി ഇവിടങ്ങൡും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു.
ആറു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തണമെന്നത് ഏറെ ശ്രമകരമാണ്. കോവിഡ് ബാധ വ്യാപനം തടയാനായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും ആരാധനാലയങ്ങളും ഒരാഴ്ച അടച്ചിടും. കടകള്‍ രാവിലെ 11 മണി മുതല്‍ അഞ്ചു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലബുകളും അടച്ചിടണം. ആളുകള്‍ കൂട്ടംകൂടുന്നത് പൂര്‍ണമായും ഒഴിവാക്കണം.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Pinarayi Vijayan on Corona virus Kasaragod
< !- START disable copy paste -->