19 പേര്‍ക്ക് കൂടി കാസര്‍കോട്ട് കൊറോണ വൈറസ് സ്ഥിരീകരിച്ചു

കാസര്‍കോട്:  (www.kasargodvartha.com 23.03.2020)  19 പേര്‍ക്ക് കൂടി കാസര്‍കോട്ട് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 28 പേര്‍ക്കാണ് സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 19 പേര്‍ കാസര്‍കോട്ടാണ്.

അഞ്ചു പേര്‍ കണ്ണൂരും രണ്ടു പേര്‍ എറണാകുളത്തും, പത്തനംതിട്ടയിലും തൃശൂരും ഒരോ ആള്‍ക്ക് വീതവും കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ ദുബൈയില്‍ നിന്ന് എത്തിയവരാണ്. 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം കാസര്‍കോട് ജില്ലയില്‍ 38 ആയി.Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, New Corona Positive cases in Kasaragod
  < !- START disable copy paste -->   
Previous Post Next Post