കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ചതില്‍ നാലു പേര് ആദ്യം കൊറോണ സ്ഥിരീകരിച്ച 31കാരന്റെ ബന്ധുക്കളും രണ്ടു വയസുള്ള കുഞ്ഞും; മറ്റു രണ്ടു പേര് ദുബൈയില്‍ നിന്നും കാസര്കോട്ടെത്തിയവര്
Mar 20, 2020, 20:40 IST
കാസര്‍കോട്: (www.kasargodvartha.com 20.03.2020) കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചതില്‍ നാലു പേര് ആദ്യം കൊറോണ സ്ഥിരീകരിച്ച 31കാരന്റെ ബന്ധുക്കളും രണ്ടു വയസുള്ള കുഞ്ഞുമാണെന്ന് വ്യക്തമായി. കോവിഡ് ബാധിച്ച മറ്റു രണ്ടു പേര് ദുബൈയില്‍ നിന്നും കഴിഞ്ഞ ദിവസം കാസര്കോട്ടെത്തിയവരാണ്. രണ്ടു സ്ത്രീകള്‍ക്കും രണ്ടു വയസുള്ള കുഞ്ഞിനും 31 കാരനെ ദുബൈയില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോയ യുവാക്കളില്‍ ഒരാള്‍ക്കുമാണ് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച മറ്റു രണ്ടു പേര് ദുബൈയില്‍ നിന്നും വന്നവരാണ്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡി എം ഒ ഡോ. എ വി രാംദാസ് അറിയിച്ചു. ഇതില്‍ ഒരാള്‍ക്ക് 52 വയസുണ്ട്. ഇയാള്‍ ഈ മാസം 17 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെയാണ് വന്നത്. മറ്റൊരാള്‍ക്ക് 27 വയസുണ്ട്. ഇയാള്‍ 17 ന് ദുബൈയില്‍ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് വന്നത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ഡി.എം.ഒ ഡോ എവി രാംദാസ് അറിയിച്ചു.
അതേസമയം ഈ മാസം 11ന് കരിപ്പൂര്‍ വിമാനത്താവളംവഴി കാസര്‍കോട്ടെത്തിയ യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കല്‍ ദുഷ്ക്കരമാണെന്നാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പറയുന്നത്. ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആളെ കണ്ടെത്തുക ദുഷ്കരമാണ്. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരില്‍ ഒരാള്‍ 52 വയസുകാരനാണ്. ഈ മാസം 17ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി. രണ്ടാമത്തെയാള്‍ 27കാരനാണ്. ഇയാള്‍ 17ന് ദുബൈയില്‍ നിന്ന് മംഗളൂരു വിമാനത്താവളം വഴിയാണ് നാട്ടിലേക്കെത്തിയത്.
Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending, More details about Covid-19 cases of Kasaragod
< !- START disable copy paste -->