city-gold-ad-for-blogger
Aster MIMS 10/10/2023

വെറും 45 മിനിറ്റില്‍ കോവിഡ് പരിശോധനാ ഫലം; അമേരിക്കയില്‍ പുതിയ സംവിധാനം കണ്ടുപിടിച്ച സംഘത്തില്‍ കാസര്‍കോട്ടുകാരിയും

കാസര്‍കോട്: (www.kasargodvartha.com 29.03.2020) വെറും 45 മിനിറ്റില്‍ കോവിഡ് പരിശോധനാ ഫലം. അമേരിക്കയില്‍ പുതിയ സംവിധാനം കണ്ടുപിടിച്ച സംഘത്തില്‍ കാസര്‍കോട്ടുകാരിയും. പെരിയ സ്വദേശി പി ഗംഗാധരന്‍ നായരുടെ പേരമകളായ ചൈത്ര സതീശനാണ് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ സംവിധാനം വികസിപ്പിച്ച സംഘത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്.

വെറും 45 മിനിറ്റില്‍ കോവിഡ് പരിശോധനാ ഫലം; അമേരിക്കയില്‍ പുതിയ സംവിധാനം കണ്ടുപിടിച്ച സംഘത്തില്‍ കാസര്‍കോട്ടുകാരിയും

അമേരിക്കയില്‍ ഇപ്പോള്‍ കോവിഡ്-19 പരിശോധന റിപോര്‍ട്ട് ലഭിക്കുന്നതിനായി ഒരു ദിവസത്തിലേറെ പിടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ കണ്ടുപിടുത്തം. സംവിധാനം വികസിപ്പിച്ച കാലിഫോര്‍ണിയ ആസ്ഥാനമായ സെഫിഡ് കമ്പനിയിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറാണ് ചൈത്ര.

പി ഗംഗാധരന്‍ നായരുടെ മൂത്ത മകള്‍ യു എസില്‍ ബാങ്ക് ഉദ്യോഗസ്ഥയായ ഷീജയുടെയും അവിടെ എഞ്ചിനീയറായ പയ്യന്നൂര്‍ സ്വദേശി സതീശന്റെയും മകളാണ് ചൈത്ര. വിദ്യാഭ്യാസ രംഗത്തെ മികവിന് യു എസ് പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ ചൈത്ര കാലിഫോര്‍ണിയയിലെ യുസി ഡേവിസ് എഞ്ചിനീയറിംഗ് കോളജില്‍ നിന്നാണ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയത്.

യു എസില്‍ ബിരുദ വിദ്യാര്‍ത്ഥിയായ ഗൗതം സഹോദരനാണ്.


Keywords: Kasaragod, Kerala, News, Periya, Top-Headlines, Trending, Medical team including Kasaragod native in America found a new method to test Covid with in 45 minutes

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL