city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ്- 19: മത്സ്യ മാര്‍ക്കറ്റ് 11 മണി മുതല്‍ അഞ്ചു വരെ എന്ന സമയക്രമമാക്കണമെന്ന് ഐ എന്‍ എല്‍

കാസര്‍കോട്: (www.kasargodvartha.com 21.03.2020) കൊറോണ വൈറസിനെതിരെ ജാഗ്രത അത്യന്താപേക്ഷിതമായ സാഹചര്യത്തില്‍ മത്സ്യ മാര്‍ക്കറ്റ് നിശ്ചിത ദിവസം വരെ അടച്ചിടാനോ സമയ ബന്ധിതമാക്കാനോ കളക്ടര്‍ നിര്‍ദേശം നല്‍കണമെന്ന് ഐ എന്‍ എല്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ കൊറോണ വൈറസ് ബാധിതരേറെയുള്ള ജില്ലയാണ് കാസര്‍കോട്.

മത്സ്യ മാര്‍ക്കറ്റിനോടൊപ്പം പ്രവര്‍ത്തിക്കുന്ന മാംസ - പച്ചക്കറി തുടങ്ങിയ വലിയൊരു വ്യാപാര ശൃംഖലയാണ് മാര്‍ക്കറ്റ്. ദിവസേന ആയിരങ്ങള്‍ പല ആവശ്യങ്ങള്‍ക്കായി പോക്ക് വരവ് നടത്തുന്നത് മാര്‍ക്കറ്റിനെ ആശ്രയിച്ചാണ്. നിലവിലെ സാഹചര്യത്തില്‍ കൊറോണ വൈറസ് ഏറ്റവും വേഗത്തില്‍ പകരാന്‍  സാധ്യതയുള്ള ഇടം മത്സ്യ മാര്‍ക്കറ്റാണ്. ഒരു യുണിയന്‍ സംവിധാനമില്ലാത്തതിനാലും കച്ചവടക്കാര്‍ക്കിടയില്‍ ഏകോപനമില്ലാത്തതിനാലും ഒരു വിഭാഗം അടച്ചിടാന്‍ തീരുമാനിച്ചാലും മറ്റൊരു വിഭാഗം കച്ചവടം നടത്താന്‍ സാധ്യതയുള്ളതിനാല്‍ വിഷയത്തില്‍ കളക്ടരുടെ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ നിശ്ചിത ദിവസം  പൂര്‍ണ്ണമായി അടച്ചിടാനോ സമയ ബന്ധിതമാക്കാനോ സാധിക്കുകയുള്ളൂ.

ജില്ലയില്‍ സൂര്യോദയത്തിനു മുമ്പ് തന്നെ ആള്‍ക്കൂട്ട വ്യാപാരം നടക്കുന്ന ഏക സ്ഥലവും മത്സ്യ മാര്‍ക്കറ്റ് ആയതിനാല്‍ വൈറസ് സാധ്യത കൂടുതലാണ്. കൊറോണ ഭീതി പടര്‍ത്തുമ്പോള്‍ മത്സ്യ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ തൊട്ടടുത്ത് താമസിക്കുന്ന കുടുംബങ്ങള്‍ ആശങ്കയിലാണ്. ഞായറാഴ്ച നടക്കുന്ന ജനത കര്‍ഫ്യൂ മുതല്‍ നിശ്ചിത ദിവസം വരെ അടച്ചിടാനോ സമയ ബന്ധിതമാക്കാനോ കളക്ടര്‍ ഉത്തരവിടണമെന്ന് ഐ എന്‍ എല്‍ മുനിസിപ്പല്‍ സെക്രട്ടറി സിദ്ദീഖ് ചേരങ്കൈ ആവശ്യപ്പെട്ടു.

കോവിഡ്- 19: മത്സ്യ മാര്‍ക്കറ്റ് 11 മണി മുതല്‍ അഞ്ചു വരെ എന്ന സമയക്രമമാക്കണമെന്ന് ഐ എന്‍ എല്‍


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, INL demands to short time of Fish market
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL