city-gold-ad-for-blogger
Aster MIMS 10/10/2023

കൊറോണയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം: തലശേരിയില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com 23.03.2020) വാട്‌സ്ആപ്പില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ തെറ്റായ പ്രചാരണം അഴിച്ചുവിട്ട യുവാവിനെ പൊലിസ് പിടികൂടി. ആകാശത്തു നിന്നും ഹെലികോപ്റ്റര്‍ വഴി കൊറോണ വൈറസിനെ കൂട്ടത്തോടെ നശിപ്പിക്കാനുള്ള വീര്യമേറിയ മരുന്ന് തളിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ യുവാവാണ് അറസ്റ്റിലായത്.

കണ്ണൂര്‍ ജില്ലയിലെ എടക്കാട് നിന്നുമാണ് ഇയാളെ പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ച അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ മൂന്നു മണി വരെ കൊറോണ വൈറസ് ബാധ ചെറുക്കാന്‍ ആരോഗ്യ വകുപ്പ് ഹെലികോപ്റ്ററിലൂടെ ആകാശത്ത് നിന്നും മരുന്ന് തെളിക്കുമെന്ന് വാട്‌സാപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയതി നാണ് കണ്ണൂര്‍ ഡി.എം.ഒ യുടെ പരാതിയില്‍ യുവാവ് എടക്കാട് പൊലിസിന്റെ പിടിയിലായത്..
മുഴപ്പിലങ്ങാട് ബീച്ച് റോഡില്‍ അലിനാസിലെ ഷാന ഷെരീഫിനെയാണ് (35) തിങ്കളാഴ്ച്ച രാവിലെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ഥം തെളിക്കുമെന്നാണ് ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്. ഈ സന്ദേശം പ്രചരിച്ച മറ്റു വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധ തടയാനുള്ള മരുന്നെന്നു തെറ്റിദ്ധരിപ്പിച്ച് 'ദ്രാവകം' വില്‍പന നടത്തിയ വ്യാജ വൈദ്യനും അറസ്റ്റിലായിട്ടുണ്ട്. കാസര്‍കോട് ചാല റോഡില്‍ താമസിക്കുന്ന ഹംസയെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റുചെയ്തത്. കൊറോണ വൈറസിനെതിരെ 'മരുന്ന്' എന്ന പേരില്‍ തയ്യാറാക്കിയ ദ്രാവകവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെയ്ക്ക് നിര്‍ദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് വ്യാജ മരുന്ന് വില്പന നടത്തിയത്. ഈ മരുന്ന് കുടിച്ചാല്‍ കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് രോഗം ഭേദമാകുമെന്നാണ് ഇയാളുടെ അവകാശ വാദം.
ഇത്തരം വ്യാജ സിദ്ധന്മാര്‍ കാസര്‍കോട് ജില്ലയുടെ ചില ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി അറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു.ഇതേ സമയം കണ്ണൂര്‍ ചെറുപുഴയിലും കൊറോണയ്‌ക്കെതിരെ വ്യാജമരുന്ന് വിതരണം നടത്തിയ നാലുപേരും അറസ്റ്റിലായിട്ടുണ്ട്.

കൊറോണയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം: തലശേരിയില്‍ യുവാവ് അറസ്റ്റില്‍


Keywords:  Kannur, Kerala, news, Top-Headlines, Trending, COVID-19, Fake message in Whatsapp about Corona; Youth arrested
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL