city-gold-ad-for-blogger
Aster MIMS 10/10/2023

ഒരാഴ്ചത്തെ പൊതു അവധി; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവഴിക്കാനുള്ള കാലാവധി ഏപ്രില്‍ 30 വരെ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

കാസര്‍കോട്: (www.kasargodvartha.com 21.03.2020) കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ജില്ലയില്‍ സര്‍ക്കാര്‍ ഒരാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവഴിക്കാനുള്ള കാലാവധി ഏപ്രില്‍ 30 വരെ നീട്ടിത്തരാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ ദിവസങ്ങളാണ് കടന്നുപോകുന്നത്. മാര്‍ച്ച് 31 നകത്ത് പരമാവധി ഫണ്ടുകള്‍ ചെലവഴിക്കാനുള്ള തത്രപ്പാടിലാണ് കാസര്‍കോട് ജില്ലയിലെ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പടെ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ജില്ലയില്‍ ഉള്ളത്. ജില്ലയില്‍ സാങ്കേതിക രംഗത്ത് നിരവധിയാര്‍ന്ന ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെയും ഓവര്‍സിയര്‍മാരുടെയുമൊക്കെ ഒഴിവുകള്‍ കൂടുതലായുള്ള ഒരു ജില്ല എന്ന നിലക്ക് പൊതുമരാമത്ത് പ്രവര്‍ത്തികളുടെ ബില്ലുകളും മറ്റും അവസാന ദിവസങ്ങളിലാണ് ഓഫീസുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാം നോക്കി ബില്ല് പാസ്സാക്കിയെടുത്ത് ട്രഷറിയില്‍ കൊടുക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ നിലയിലും നടന്നു കൊണ്ടിരിക്കുമ്പോഴാണ് നിര്‍ഭാഗ്യകരമായ കോവിഡ് -19 ദുരന്തം ജില്ലയെ ആകമാനം പിടികൂടിയിട്ടുള്ളത്.

സര്‍ക്കാര്‍ തീരുമാന പ്രകാരം ഇപ്പോഴത്തെ ഒരാഴ്ചത്തെ അവധി കഴിഞ്ഞാല്‍ രണ്ട് ദിവസം മാത്രമാണ് ഈ സാമ്പത്തിക വര്‍ഷത്തെ പ്രവൃത്തി ദിവസമായി ബാക്കിയുണ്ടാവുക. ഇത്തരമൊരു സാഹചര്യത്തിലാണ് കാസര്‍കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവഴിക്കാനുള്ള കാലാവധി ഏപ്രില്‍ 30 വരെ നീട്ടിത്തരാന്‍ ആവശ്യമായ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് എ.ജി.സി ബഷീര്‍ കത്തയച്ചത്.

ഒരാഴ്ചത്തെ പൊതു അവധി; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവഴിക്കാനുള്ള കാലാവധി ഏപ്രില്‍ 30 വരെ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു


Keywords : Kasaragod, Kerala, news, Top-Headlines, Trending, COVID-19, District Panchayat president AGC Basheer demands to extend the date
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL