city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ്- 19: മാസ്‌ക് 12 രൂപ, ഹാന്‍ഡ് വാഷ് 60 രൂപ; കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണമാരംഭിച്ചു, മാസ്‌ക് നിര്‍മാണത്തിന് ജനപ്രതിനിധികളും

കാസര്‍കോട്: (www.kasargodvartha.com 20.03.2020) കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പൊതുവിപണിയില്‍ മാസ്‌കുകള്‍ക്കും അണുനാശിനികള്‍ക്കും വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ വിലക്ക് പൊതുജനങ്ങള്‍ക്ക് ഇവ ലഭ്യമാക്കാന്‍ കുടുംബശ്രീ രംഗത്ത്. ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ പ്രതിരോധ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു.

രണ്ട്-ലെയര്‍ മാസ്‌കിന് 12 രൂപയും മൂന്ന്-ലെയര്‍ മാസ്‌കിന് 16 രൂപയുമാണ് വില. 250 മില്ലിയുടെ ഹാന്‍ഡ് വാഷിന് 60 രൂപയും സാനിറ്റൈസര്‍ 200 മില്ലിക്ക് 130 രൂപയും 100 മില്ലിക്ക് 70 രൂപയുമാണ് വിലയീടാക്കുക. ജില്ലയിലെ എല്ലാ കുടുംബശ്രീ ഓഫീസുകളിലും ഇത് ലഭ്യമാണ്. 40 സി ഡി എ സുകളില്‍ നിന്നായി ദിനംപ്രതി പതിനായിരത്തോളം മാസ്‌കുകളാണ് ഉത്പാദിപ്പിക്കുന്നത്. ചെങ്കള, ചെറുവത്തൂര്‍, കോടോം-ബേളൂര്‍, നീലേശ്വരം എന്നീ യൂണിറ്റുകളിലാണ് ഹാന്‍ഡ് വാഷും സാനിറ്റൈസറും നിര്‍മിക്കുന്നത്. പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വളരെയധികം എണ്ണം ഉത്പന്നങ്ങള്‍ ആവശ്യമാണെങ്കില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിനെ ബന്ധപ്പെടാവുന്നതാണ്.
കോവിഡ്- 19: മാസ്‌ക് 12 രൂപ, ഹാന്‍ഡ് വാഷ് 60 രൂപ; കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണമാരംഭിച്ചു, മാസ്‌ക് നിര്‍മാണത്തിന് ജനപ്രതിനിധികളും

മാസ്‌ക് നിര്‍മാണത്തിന് ജനപ്രതിനിധികളും

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി മാസ്‌ക് നിര്‍മാണത്തിലേര്‍പ്പെട്ട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വനിതാ പരിശീലന സെന്ററില്‍ വനിതാ ജനപ്രതിനിധികളും പഠിതാക്കളും ചേര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി ആയിരക്കണക്കിന് മാസ്‌കുകളാണ് നിര്‍മിച്ച് പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. പൊതുവിപണിയില്‍ മാസ്‌ക് ലഭ്യത കുറഞ്ഞു വരുകയും വില വളരെയധികം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാസ്‌ക് നിര്‍മാണം ആരംഭിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് പറഞ്ഞു. അങ്കണവാടി ടീച്ചര്‍മാര്‍, മംഗല്‍പ്പാടി താലൂക്ക് ആശുപത്രി, മഞ്ചേശ്വരം സി എച്ച് സി എന്നിവയുടെ സഹകരണത്തോടെ പ്രധാന പട്ടണങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പോലീസ് സ്റ്റേഷന്‍, സംസ്ഥാന അതിര്‍ത്തിയിലെ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് വിതരണം ചെയ്തത്. ഇതോടൊപ്പം വീടുകളില്‍ ബ്ലോക്ക് പഞ്ചായത്ത് അച്ചടിച്ചു നല്‍കുന്ന ലഘുലേഖ വിതരണവും നടത്തുന്നുണ്ട്. കൊറോണ പ്രതിരോധത്തിന് പഞ്ചായത്ത് തലത്തില്‍ വാര്‍ഡുകളില്‍ ജാഗ്രത സമിതി രൂപീകരണത്തിനുള്ള യോഗം 21ന് ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും.

കോവിഡ്- 19: മാസ്‌ക് 12 രൂപ, ഹാന്‍ഡ് വാഷ് 60 രൂപ; കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണമാരംഭിച്ചു, മാസ്‌ക് നിര്‍മാണത്തിന് ജനപ്രതിനിധികളും


Keywords:  Kasaragod, Kerala, news, Top-Headlines, Kudumbasree, Trending, COVID-19, COVID-19: Kudumbasree mask in Market
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL