city-gold-ad-for-blogger
Aster MIMS 10/10/2023

കൊറോണ സ്ഥിരീകരിച്ച 47കാരന്‍ ഇപ്പോഴും ആരോഗ്യവകുപ്പിനെ വട്ടംചുറ്റിക്കുന്നു; കാസര്‍കോട് ജില്ലയില്‍ സ്ഥിതി അതീവഗുരുതരമെന്ന് വിലയിരുത്തല്‍, മുന്‍കരുകല്‍ കൂടുതല്‍ ശക്തമാക്കുന്നു, പുതുതായി സ്ഥിരീകരിച്ച 6 പേരില്‍ 5 പേരും വിദേശത്തുനിന്നെത്തി ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നത് ആശ്വാസം

കാസര്‍കോട്:(www.kasargodvartha.com 22/03/2020) കൊറോണ സ്ഥിരീകരിച്ച 47കാരന്‍ ഇപ്പോഴും ആരോഗ്യവകുപ്പിനെ വട്ടംചുറ്റിക്കുന്നതായി വിവരം പുറത്തുവന്നു. പൂര്‍ണ റൂട്ട് മാപ്പ് തയ്യാറാക്കാനും സമ്പര്‍ക്കത്തിലേര്‍പെട്ടവരെ കണ്ടെത്താനും ഇയാള്‍ സഹകരിക്കുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എവിടെയൊക്കെ പോയെന്നോ ആരുമായൊക്കെ കൂടിക്കാഴ്ച നടത്തിയെന്നോ വെളിപ്പെടുത്താന്‍ ഇയാളിത് വരെ കൂട്ടാക്കിയിട്ടില്ല.

കൊറോണ സ്ഥിരീകരിച്ച 47കാരന്‍ ഇപ്പോഴും ആരോഗ്യവകുപ്പിനെ വട്ടംചുറ്റിക്കുന്നു; കാസര്‍കോട് ജില്ലയില്‍ സ്ഥിതി അതീവഗുരുതരമെന്ന് വിലയിരുത്തല്‍, മുന്‍കരുകല്‍ കൂടുതല്‍ ശക്തമാക്കുന്നു, പുതുതായി സ്ഥിരീകരിച്ച 6 പേരില്‍ 5 പേരും വിദേശത്തുനിന്നെത്തി ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നത് ആശ്വാസം


അതേസമയം കാസര്‍കോട് ജില്ലയില്‍ സ്ഥിതി അതീവഗുരുതരമെന്ന് വിലയിരുത്തലുണ്ടായതിനെ തുടര്‍ന്ന് മുന്‍കരുകല്‍ കൂടുതല്‍ ശക്തമാക്കി വരികയാണ്. പുതുതായി കൊറോണ സ്ഥിരീകരിച്ച ആറു പേരില്‍ അഞ്ചു പേരും വിദേശത്തുനിന്നെത്തി ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നത് ആശ്വാസം പകരുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇവരുടെ സഞ്ചാര പാത തയ്യാറാക്കാന്‍ പ്രയാസം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ഉടന്‍ റൂട്ട് മാപ്പ് ഉണ്ടാക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുബൈയില്‍ നിന്നും എത്തിയ ആറ് പുരുഷന്മാര്‍ക്കാണ് ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്.

Keywords: News, Kasaragod, Health, Trending, Health-Department, District Collector,Corona virus patient not co-operating with health officers

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL