ഒരു കാസര്‍കോട് സ്വദേശിക്ക് കൂടി കൊറോണ; രോഗം സ്ഥിരീകരിച്ചത് ദുബൈയിലേക്ക് പോയ ആള്‍ക്ക്

കാസര്‍കോട്: (www.kasargodvartha.com 21.03.2020) ഒരു കാസര്‍കോട് സ്വദേശിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട്ട് നിന്നും മാര്‍ച്ച്
13-ാം തീയ്യതി ദുബൈയലേക്ക് പോയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മുറിയില്‍ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും കോവിഡ്- 19 സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ ആറു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് ദുബൈയിലേക്ക് പോയയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വിവരം പുറത്തുവിട്ടത്. ഇതോടെ ഇയാള്‍ നാട്ടിലിരുന്നപ്പോള്‍ സമ്പര്‍ക്കത്തിലേര്‍പെട്ടവരെ നിരീക്ഷണത്തിലാക്കും.Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Gulf, Dubai, Corona positive for Kasaragod native
  < !- START disable copy paste -->   
Previous Post Next Post