ഗള്‍ഫില്‍ നിന്നെത്തി നിയന്ത്രണങ്ങള്‍ ലംഘിച്ച കാസര്‍കോട്ടെ കൊറോണ ബാധിതനെതിരെ സമഗ്രാന്വേഷണം വേണം: അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട് : (www.kasargodvartha.com 21.03.2020) സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊറോണയുടെ സമൂഹ വ്യാപനത്തിന് കളമൊരുക്കിയ കാസര്‍കോട് എരിയാല്‍ സ്വദേശിക്കെതിരെ സമഗ്രാന്വേഷണം നടത്തണമെന്നും അയാള്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ട് എടുക്കാതെ വിമാനത്താവളത്തില്‍ നിന്ന് കടന്നതായും ഇദ്ദേഹത്തിന്റെ ബാഗ് കാണാനില്ല തുടങ്ങിയ ആരോപണങ്ങള്‍ സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണെന്നും കാര്യം ഗൗരവത്തില്‍ കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.

ജില്ലയിലെമുസ്ലീം ലീഗ് എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്നും എം സി ഖമറുദ്ദീനും ഉള്‍പ്പടെയുള്ള ഉന്നതരുമായി ഇയാള്‍ക്കുള്ള ബന്ധവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. വിദേശത്ത് നിന്ന് വന്നതിനു ശേഷം ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാഞ്ഞതും ബോധപൂര്‍വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോവിഡ് -19 വ്യാപനത്തിനു കാരണം ഇയാളുടെ നിയമ വിരുദ്ധവും, ദുരൂഹവുമായ ഇടപ്പെടലുകളാണെന്ന് ശ്രീകാന്ത് ആരോപിച്ചു.

ആരോഗ്യ വകുപ്പും, അധികൃതരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രോഗി തന്റെ സഞ്ചാരപഥം വെളിപ്പെടുത്താത്തത് ദുരൂഹമാണ്. ജനറല്‍ ആശുപത്രി അധികൃതര്‍ ഐസലേഷന് നിര്‍ദേശിച്ചയാള്‍ തലങ്ങും വിലങ്ങും ഓടി നടന്നത് ബന്ധപ്പെട്ട അധികൃതരുടെ വീഴ്ചയാണ്. ഇതുമൂലം പരിഭ്രാന്തരായ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന തരത്തിലാവണം ഇനിയുള്ള കര്‍മപദ്ധതികള്‍. പഴുതകളില്ലാത്ത പ്രതിരോധ, ബോധവല്‍ക്കരണ പരിപാടികള്‍ സ്വീകരിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നിയന്ത്രണം ലംഘിച്ചതിനു ആരാധനാലയങ്ങള്‍ക്കും കടകള്‍ക്കുമെതിരെ കേസെടുത്തവര്‍ എന്തുകൊണ്ട് രോഗം പടര്‍ത്തിയ ഈ വ്യക്തിക്കെതിരെനടപടി സ്വീകരിക്കാത്തതെന്ന് വ്യക്തമാക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ വിജയിപ്പിക്കുന്നതിന് മുഴുവന്‍ ജനങ്ങളും തയ്യാറാവണമെന്നും, അത് വഴി കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധം ശക്തമാക്കണമെന്നുംശ്രീകാന്ത് അഭ്യര്‍ത്ഥിച്ചു.Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Adv. Shrikanth against Corona patient
  < !- START disable copy paste -->   
Previous Post Next Post