city-gold-ad-for-blogger
Aster MIMS 10/10/2023

ആശങ്കയുടെ മുള്‍മുനയില്‍ കാസര്‍കോട്ടെ ജനങ്ങള്‍; കൊറോണ രോഗബാധിതരുടെ എണ്ണം 38 ആയി

കാസര്‍കോട്: (www.kasargodvartha.com 23.03.2020) ആശങ്കയുടെ മുള്‍മുനയില്‍ കാസര്‍കോട്ടെ ജനങ്ങള്‍. തിങ്കളാഴ്ച 19 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 38 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച 28 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അഞ്ചു പേര്‍ കണ്ണൂരും രണ്ടു പേര്‍ എറണാകുളത്തും, പത്തനംതിട്ടയിലും തൃശൂരും ഒരോ ആള്‍ക്ക് വീതവുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ സ്ഥിരീകരിച്ചത് കാസര്‍കോട്ടാണ്. ഇതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കുകയില്ല. സര്‍ക്കാര്‍ ഒപ്പമല്ല മുന്നില്‍ തന്നെയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ച 28 പേരില്‍ 25 പേരും ഗള്‍ഫില്‍ നിന്നെത്തയവരാണ്. ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങുമ്പോഴും നിശ്ചിത അകലം പാലിച്ചിരിക്കണം. കാസര്‍കോട്ട് കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും.

ആശങ്കയുടെ മുള്‍മുനയില്‍ കാസര്‍കോട്ടെ ജനങ്ങള്‍; കൊറോണ രോഗബാധിതരുടെ എണ്ണം 38 ആയി

Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, 19 more cases of Covid-19 in Kasaragod
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL