City Gold
news portal
» » » » » » » » » തോട്ടത്തില്‍ വെച്ച് പാമ്പുകടിയേറ്റ അങ്കണ്‍വാടി അധ്യാപിക മരണപ്പെട്ടു

കുമ്പള: (www.kasargodvartha.com 20.02.2020) തോട്ടത്തില്‍ വെച്ച് പാമ്പുകടിയേറ്റ അങ്കണ്‍വാടി അധ്യാപിക മരണപ്പെട്ടു. ആണ്ട്യത്തടുക്ക അങ്കണ്‍വാടിയിലെ അധ്യാപിക പ്രമീള (55) ആണ് മരിച്ചത്. ബുധനാഴ്ച അങ്കണ്‍വാടിയില്‍ നിന്നും വന്ന ശേഷം വൈകിട്ട് ആറു മണിയോടെ തോട്ടത്തില്‍ പോയതായിരുന്നു പ്രമീള. ജോലി ചെയ്തുകൊണ്ടിരിക്കെ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയ ഷെട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: പ്രഷീദ് ഷെട്ടി, മനീഷ് ഷെട്ടി. അധ്യാപികയുടെ ആക്‌സ്മികമായ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

Keywords: Kasaragod, Kerala, news, Death, Obituary, Snake, snake bite, Teacher died after snake bite
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date