വേനല്‍ ആരംഭിച്ചു, താപനില ഉയരുന്നു; സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 3 മണി വരെ വിശ്രമവേള

വേനല്‍ ആരംഭിച്ചു, താപനില ഉയരുന്നു; സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 3 മണി വരെ വിശ്രമവേള

കാസര്‍കോട്: (www.kasaragodvartha.com 14.02.2020) വേനല്‍ ആരംഭിച്ച സാഹചര്യത്തില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യഘാതം ഏല്‍ക്കുവാന്‍ സാധ്യതയുണ്ട്. പകല്‍ സമയത്ത് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്നുവരെ  വിശ്രമവേളയായിരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് ഇറക്കി.


ഈ ഉത്തരവ് ഫെബ്രുവരി 20 മുതല്‍ ഏപ്രില്‍ 30 വരെ ബാധകമാണ്. സമുദ്ര നിരപ്പില്‍ നിന്നും 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളില്‍ ഈ ഉത്തരവ് ബാധകമല്ല. ഇത്തരം തൊഴില്‍ നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസറുമായി (എന്‍ഫോഴ്സ്മെന്റ്) ബന്ധപ്പെടണം. ഫോണ്‍: 04994 256950 ഇ-മെയില്‍ dlokasargod@gmail .

Keywords: kasaragod, Kerala, news, Employees, Job, Summer; Rest for employees on 12 pm to 3 pm   < !- START disable copy paste -->