ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കാസര്‍കോട്ടെ യുവാവിനെ പള്ളിക്കല്‍ പോലീസ് അറസ്റ്റു ചെയ്തു; എറണാകുളത്ത് ഹോസ്റ്റലില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് പിതാവിന്റെ അനുജനാണെന്ന് തെറ്റിദ്ധരിപ്പിച്ച്
Feb 25, 2020, 19:07 IST
കിളിമാനൂര്‍: (www.kasaragodvartha.com 25.02.2020) ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കാസര്‍കോട്ടെ യുവാവിനെ പള്ളിക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള കോയിപ്പാടിയിലെ ആഷിഖിനെ (23) യാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. എറണാകുളത്ത് ഹോസ്റ്റലില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ പിതാവിന്റെ അനുജനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വീട്ടിലേക്കെന്നുപറഞ്ഞ് യുവാവ് കൂട്ടിക്കൊണ്ടുപോയത്.
ബംഗളൂരുവിലെ റസ്റ്റോറന്റില്‍ സൂപ്പര്‍വൈസറാണ് ആഷിഖ്. രണ്ട് ദിവസത്തിനുശേഷവും പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ ബന്ധുക്കളെ വിളിച്ച് വിവരം അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ എത്തിയിരുന്നില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പള്ളിക്കല്‍ പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kerala, news, Thiruvananthapuram, Social-Media, Molestation, kasaragod, Natives, Ernakulam, arrest, Kasaragod native arrested for molesting minor girl < !- START disable copy paste -->