city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫിലേക്ക് പോകുന്ന ജ്യേഷ്ഠന്റെ ഫോട്ടോയെടുത്തതിന് മംഗളൂരു എയര്‍പോര്‍ട്ടില്‍ 17കാരനെ ബന്ധുക്കളുടെ കണ്‍മുന്നില്‍ നിന്നും പിടിച്ചുവലിച്ചുകൊണ്ടുപോയി ക്രൂരമായിമര്‍ദിച്ചു; പരിക്കേറ്റ കൗമാരക്കാരന്‍ ആശുപത്രിയില്‍, പരാതിയില്ലെന്ന് എഴുതി വാങ്ങി, ഫോട്ടോയെടുത്തതിന് പെറ്റി കേസും ചുമത്തി

മംഗളൂരു: (www.kasargodvartha.com 13.02.2020) ഗള്‍ഫിലേക്ക് പോകുന്ന ജ്യേഷ്ഠന്റെ ഫോട്ടോയെടുത്തതിന് മംഗളൂരു എയര്‍പോര്‍ട്ടില്‍ 17കാരന് ക്രൂരമര്‍ദനമെന്ന് പരാതി. മഞ്ചേശ്വരം ബഡാജെയിലെ അബൂബക്കര്‍ അനസിനാണ് (17) സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രി 10.15 മണിയോടെയാണ് സംഭവം. അനസിന്റെ ജ്യേഷ്ഠന്‍ മുഹമ്മദ് ഹാരിസ് എന്ന അര്‍ഷാദ് 12 മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഗള്‍ഫിലേക്ക് പോകുന്നതിനായി മംഗളൂരു വിമാനത്താവളത്തിലെത്തിയതായിരുന്നു.

സഹോദരന്‍ ആദ്യമായി ഗള്‍ഫിലേക്ക് പോകുന്നതിനാല്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ വെച്ചുള്ള ഫോട്ടോ അനസ് എടുക്കുന്നതിനിടെയാണ് പ്രശ്‌നമുണ്ടായത്. പിന്നീട് വാക്കുതര്‍ക്കം രൂക്ഷമായതോടെ അനസിനെ കൈയ്യാമം വെച്ച് നിലത്തിട്ട് ബൂട്ടിട്ട് ചവിട്ടുകയും തങ്ങളെ അടിക്കാന്‍ വന്നു എന്നാരോപിച്ച് ബജ്‌പെ പോലീസില്‍ പരാതിപ്പെടുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പോലീസെത്തി അനസിനെ പിടികൂടുകയും പിന്നീട് ഏറെ വൈകി നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് 500 രൂപ പെറ്റി കേസെടുത്ത് ഫൈന്‍ അടപ്പിക്കുകയും പരാതിയൊന്നുമില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മംഗളൂരുവില്‍ യാത്രക്കാരെ പീഡിപ്പിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. നേരത്തെ പാസ്‌പോര്‍ട്ട് കീറിയതടക്കമുള്ള നിരവധി പരാതികള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് യാത്രയാക്കാന്‍ വന്ന കൗമാരക്കാരനു നേരെ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഗള്‍ഫിലേക്ക് പോകുന്ന ജ്യേഷ്ഠന്റെ ഫോട്ടോയെടുത്തതിന് മംഗളൂരു എയര്‍പോര്‍ട്ടില്‍ 17കാരനെ ബന്ധുക്കളുടെ കണ്‍മുന്നില്‍ നിന്നും പിടിച്ചുവലിച്ചുകൊണ്ടുപോയി ക്രൂരമായിമര്‍ദിച്ചു; പരിക്കേറ്റ കൗമാരക്കാരന്‍ ആശുപത്രിയില്‍, പരാതിയില്ലെന്ന് എഴുതി വാങ്ങി, ഫോട്ടോയെടുത്തതിന് പെറ്റി കേസും ചുമത്തി


Keywords:  Kasaragod, Kerala, news, Top-Headlines, Mangalore, Airport, Assault, Attack, Crime, Injured, hospital, Attack against youngster in Mangaluru Airport by CISF
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL