city-gold-ad-for-blogger
Aster MIMS 10/10/2023

വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന മണ്ണെടുക്കാനെത്തിയ സംഘത്തെ തടഞ്ഞ സ്ഥലമുടമയെ ജെസിബി യന്ത്രം കൊണ്ട് അടിച്ചുകൊന്നു

തിരുവനന്തപുരം: (www.kasargodvartha.com 24.01.2020) സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ ജെസിബി യന്ത്രം കൊണ്ട് അടിച്ചുകൊന്നു. അമ്പലത്തിന്‍കാല സ്വദേശി സംഗീതാണ് മരിച്ചത്. കാട്ടാക്കട കാഞ്ഞിരവിളയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ2.30 മണിയോടെയാണ് സംഭവം. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് യുവാവിനെ കൊന്നത്.

വ്യാഴാഴ്ച രാത്രിയോടെ സജുവിന്റെ നേതൃത്വത്തിലുള്ള സംഘം ജെസിബിയുമായി സംഗീതിന്റെ പുരയിടത്തില്‍ നിന്ന് മണ്ണ് കടത്താനെത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത സംഗീത് തന്റെ കാര്‍ വഴിയില്‍ ഇട്ട് ജെസിബിയുടെ വഴി മുടക്കി. കാറില്‍ നിന്ന് പുറത്തിറങ്ങിവന്ന് മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുനില്‍ ജെസിബിയുടെ ബക്കറ്റ് ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്.

ഉടന്‍ തന്നെ സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അതേസമയം പ്രതികളെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ സംഗീത പറഞ്ഞു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന മണ്ണെടുക്കാനെത്തിയ സംഘത്തെ തടഞ്ഞ സ്ഥലമുടമയെ ജെസിബി യന്ത്രം കൊണ്ട് അടിച്ചുകൊന്നു


Keywords:  Kerala, News, Thiruvananthapuram, Death, attack, Youth dies after attacking  


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL