മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 15.01.2020) തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡിന് കിഴക്ക് വശം സ്വകാര്യ ആശുപത്രിക്ക് സമീപം കൂട്ടിയിട്ട പ്ലാസ്റ്റിക്ക് അടക്കമുള്ള വലിയ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. തൊട്ടടുത്തായുള്ള പ്ലാസ്റ്റിക്ക് കൊണ്ട് മേല്‍ക്കൂര മറച്ച ഹോട്ടലിലേക്ക് തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങയതോടെ വിവരമറിഞ്ഞ് തൃക്കരിപ്പൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വാഹനമെത്തി തീയണച്ചു.

ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. ടൗണിലെ കടകളിലേതടക്കം മാലിന്യങ്ങള്‍ ഇവിടെയാണ് കൂട്ടിയിടുന്നത്. ഇത് വലിയ പാരിസ്ഥിക പ്രശ്‌നത്തിനും ഇടവരുത്തുന്നതായി ആക്ഷേപമുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്നും ഇതിനെതിരെ കര്‍ശന നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Trikaripur, fire, fire force, Waste burned
  < !- START disable copy paste -->