'പൗരത്വം ഔദാര്യമല്ല അവകാശമാണ്'; യു ഡി എഫ് ലോംഗ് മാര്‍ച്ച് നടത്തി

'പൗരത്വം ഔദാര്യമല്ല അവകാശമാണ്'; യു ഡി എഫ് ലോംഗ് മാര്‍ച്ച് നടത്തി

കുന്നുംകൈ: (www.kasargodvartha.com 16.01.2020) 'പൗരത്വം ഔദാര്യമല്ല അവകാശമാണ്' എന്ന പ്രമേയം ഉയര്‍ത്തി വെസ്റ്റ് എളേരി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോംഗ് മാര്‍ച്ച് നടത്തി. ഡി സി സി വൈസ് പ്രസിഡന്റ് ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. എം ടി പി കരീം, യു ഡി എഫ് ചെയര്‍മാന്‍ എം അബൂബക്കറിനു പതാക കൈമാറി. പെരുമ്പട്ടയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കുന്നുംകൈയ്യില്‍ സമാപിച്ചു.

നൂറുകണക്കിനു പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു. ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രന്‍ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു. എം അബൂബക്കര്‍ അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജെറ്റോ ജോസഫ്, പി ആര്‍ രാഘവന്‍, ജോയി ജോസഫ്, ജാതിയില്‍ അസിനാര്‍, ഉമര്‍ മൗലവി, പി സി ഇസ്മാഈല്‍, എ ദുല്‍കിഫിലി, അന്നമ്മ മാത്യു, എന്‍ പി അബ്ദുര്‍ റഹ് മാന്‍, മാത്യു മാരൂര്‍, സിന്ധു ആന്റണി സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, UDF, March, Congress, UDF long march conducted against CAA