മിഠായി വാങ്ങാനെത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; പെട്ടിക്കട ഉടമ അറസ്റ്റില്‍

മിഠായി വാങ്ങാനെത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; പെട്ടിക്കട ഉടമ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 16.01.2020) മിഠായി വാങ്ങാനെത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായുള്ള പരാതിയില്‍ പെട്ടിക്കട ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടക്കണ്ണിയിലെ എന്‍ എ ഷാഫി (54)യെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

2019 സെപ്തംബര്‍ മുതല്‍ പെട്ടിക്കടയില്‍ മിഠായി വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം കുട്ടി മാതാവിനെ അറിയിക്കുകയും തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Crime, Police, Molestation, Petty shop owner arrested under POCSO case
  < !- START disable copy paste -->