8.80 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയായ പെരുമ്പട്ട പാലം ഉടന്‍ തുറക്കും

8.80 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയായ പെരുമ്പട്ട പാലം ഉടന്‍ തുറക്കും

എ ബെണ്ടിച്ചാല്‍

നീലേശ്വരം: (www.kasargodvartha.com 15.01.2020) കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാര്യങ്കോട് പുഴക്ക് കുറുകെ നിര്‍മിച്ച പെരുമ്പട്ട പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പാലം ഉടന്‍ തുറന്നു കൊടുക്കും. പാലത്തിന്റെ നിര്‍മാണ ചിലവ് 8.80 കോടി രൂപയാണ്. കയ്യൂര്‍, ചീമേനി, വെസ്റ്റ് എളേരി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പെരുമ്പട്ട പാലം മലയോര വാസികളുടെ ചിരകാല സ്വപ്നമായിരുന്നു.


പാലത്തിന്റെ ഇരുകരകളിലെ അപ്രോച്ച് റോഡുകളുടെ നീളം 800 മീറ്ററാണ്. ഇതിന്റെ നിര്‍മാണം ഇപ്പോള്‍ നടന്നുവരികയാണ്. 25, 23 മീറ്റര്‍ വരുന്ന നാല് സ്പാനുകളാണ് പാലത്തിനുള്ളത്. വീതി 11.50 മീറ്റര്‍. ഇതില്‍ 7.50 മീറ്റര്‍ ക്യാരേജ് വേയും, ഇരുഭാഗങ്ങളിലുമായ് 1.50 മീറ്റര്‍ വീതം നടപ്പാതകളുമാണ്. പെരുമ്പട്ട പാലത്തിന്റെ ഉദ്ഘാടനം നടക്കുന്നതോടെ ഭീമനടി, കുന്നുംകൈ, കടുമേനി തുടങ്ങിയ മലയോര പ്രദേശത്തുകാര്‍ക്ക് ചീമേനി, ചെറുവത്തൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്ക് എത്താന്‍ എളുപ്പത്തില്‍ സാധിക്കും. ഇപ്പോള്‍ ഇവിടത്തുകാര്‍ കാക്കടവ് പാലം വഴി ഏഴ് കിലോമീറ്ററില്‍ അധികം സഞ്ചരിച്ചാണ് ഇവിടങ്ങളില്‍ എത്തുന്നത്.

Nileshwaram, News, Kerala, Kasaragod, Bridge, Inauguration, Perumbatta bridge construction completed

വേനല്‍ക്കാലത്ത് പുഴ കടക്കാന്‍ ഇവിടത്തുകാര്‍ മരം കൊണ്ടുള്ള താല്‍ക്കാലിക നടപ്പാലത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ മഴക്കാലത്ത് പുഴയിലെ മലവെള്ളം താല്‍കാലിക പാലങ്ങളെ ഒഴുക്കെടുക്കാറായിരുന്നു പതിവ്.

Nileshwaram, News, Kerala, Kasaragod, Bridge, Inauguration, Perumbatta bridge construction completed

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Nileshwaram, News, Kerala, Kasaragod, Bridge, Inauguration, Perumbatta bridge construction completed