ഗുഡ്മോണിംഗ് കാസര്‍കോട് സംഘടിപ്പിക്കുന്ന അഞ്ചാമത് കാസര്‍കോട് മാരത്തണ്‍ ജനുവരി 19ന്; പുരുഷ, വനിതാ വിഭാഗങ്ങളിലായി മത്സരം, വിജയിയെ തേടി 15,000 രൂപയും മെഡലും സര്‍ട്ടിഫിക്കറ്റും

ഗുഡ്മോണിംഗ് കാസര്‍കോട് സംഘടിപ്പിക്കുന്ന അഞ്ചാമത് കാസര്‍കോട് മാരത്തണ്‍ ജനുവരി 19ന്; പുരുഷ, വനിതാ വിഭാഗങ്ങളിലായി മത്സരം, വിജയിയെ തേടി 15,000 രൂപയും മെഡലും സര്‍ട്ടിഫിക്കറ്റും

കാസര്‍കോട്: (www.kasargodvartha.com 16.01.2020) ഗുഡ്മോണിംഗ് കാസര്‍കോട് സംഘടിപ്പിക്കുന്ന അഞ്ചാമത് കാസര്‍കോട് മാരത്തണ്‍ ജനുവരി 19ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുരുഷ, വനിതാ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. രാവിലെ 6.30ന് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന മാരത്തണ്‍ ഉളിയത്തടുക്ക- കൂഡ്‌ലു- കറന്തക്കാട്- കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്- അണങ്കൂര്‍- വിദ്യാനഗര്‍ വഴി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും.

12 കിലോ മീറ്റര്‍ നീളുന്നതാണ് മാരത്തണ്‍. ഒന്നും രണ്ടും മൂന്നും സ്ഥാനകാര്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപയും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. മിനി മാരത്തണ്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് ദേശീയപാതയിലൂടെ അണങ്കൂരിലെത്തി  തിരിച്ച് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. അഞ്ചു കിലോ മീറ്റര്‍ നീളുന്നതാണ് മിനി മാരത്തണ്‍. വിജയികള്‍ക്ക് 3000, 2000, 1000 രൂപയും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. കേരളത്തിലേയും കര്‍ണാടകയിലേയും അത്ലറ്റുകള്‍ പങ്കെടുക്കും.


ആരോഗ്യവും സൗഹാര്‍ദവും എന്ന സന്ദേശത്തോടെയുള്ള കാസര്‍കോട് മാരത്തണ്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത്ബാബു, ജില്ലാ പൊലീസ്മേധാവി ജയിംസ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ ഒമ്പതിന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും കെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ശ്രീകാന്ത്, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ ഹബീബ് റഹ് മാന്‍, കാസര്‍കോട് പ്രസ്‌ക്ലബ് സെക്രട്ടറി കെ വി പത്മേഷ് എന്നിവര്‍ പങ്കെടുക്കും. കാസര്‍കോട് ജില്ലയില്‍ നിന്ന് കായിക മേഖലയില്‍ മികവ് കാട്ടിയവരെ ആദരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഗുഡേ്മാണിംഗ് കാസര്‍കോട് സൊസൈറ്റി ചെയര്‍മാന്‍ ഹാരിസ് ചൂരി, കണ്‍വീനര്‍ ബാലന്‍ ചെന്നിക്കര, ട്രഷറര്‍ എ വി പവിത്രന്‍ മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം, റഈസ് കെ ജി, അര്‍ജുന്‍ തായലങ്ങാടി, ടി എം സലീം, ബദ്‌റുദ്ദീന്‍ എ എം, ഹംസ എന്നിവര്‍ സംബന്ധിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Press meet, Good morning Kasaragod marathon on 19th
  < !- START disable copy paste -->