ഖനനയന്ത്രത്തിന്റെ പല്‍ച്ചക്രത്തിന്റെ രൂപത്തിലാക്കി കാര്‍ഗോയില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; 2 പേര്‍ പിടിയില്‍, കടത്താന്‍ ശ്രമിച്ചത് 5 കിലോ സ്വര്‍ണം

ഖനനയന്ത്രത്തിന്റെ പല്‍ച്ചക്രത്തിന്റെ രൂപത്തിലാക്കി കാര്‍ഗോയില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; 2 പേര്‍ പിടിയില്‍, കടത്താന്‍ ശ്രമിച്ചത് 5 കിലോ സ്വര്‍ണം

മംഗളൂരു: (www.kasargodvartha.com 15.01.2020) ഖനനയന്ത്രത്തിന്റെ പല്‍ച്ചക്രത്തിന്റെ രൂപത്തിലാക്കി കാര്‍ഗോയില്‍ സ്വര്‍ണം കടത്താന്‍ ശ്രിച്ച രണ്ടു പേരെ റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഉഡുപ്പിയിലെ സ്വരൂപ് മിനറല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോഹര്‍ കുമാര്‍ പൂജാരി, കാര്‍ഗോ രൂപത്തില്‍ സ്വര്‍ണക്കടത്തിനു മേല്‍നോട്ടം വഹിക്കുന്ന മംഗളൂരു അശോക് നഗറിലെ ലോഹിത് ശ്രിയാന്‍ എന്നിവരാണ് പിടിയിലായത്.

രാജ്യാന്തരം വിമാനത്താവളം വഴി കാര്‍ഗോയില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പല്‍ച്ചക്ര രൂപത്തിലാക്കിയതിനാല്‍ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാവില്ല. ലോഹം കൊണ്ടു നിര്‍മിച്ച കെയ്സുകളില്‍ വലിയ വാഷര്‍ രൂപത്തിലാക്കി അലുമിനിയം പൂശുകയായിരുന്നു. സ്‌കാനര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണത്തിന്റെ അംശം സ്ഥിരീകരിച്ചത്. തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയി പല്‍ച്ചക്രങ്ങള്‍ പിളര്‍ന്ന് അകത്ത് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തുകയായിരുന്നു. 4995 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന് രണ്ടു കോടിയോളം രൂപ വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Mangalore, Airport, gold, DRI officials seize contraband gold worth Rs 2 crore from old airport
  < !- START disable copy paste -->