city-gold-ad-for-blogger
Aster MIMS 10/10/2023

മിനിമലിസം, മിനിമലിസ്റ്റ് കല, ഇന്ന് പരിചയപ്പെട്ട മിനിമലിസ്റ്റ് ആര്‍ട്ടിസ്റ്റ്

അസ്ലം മാവിലെ

(www.kasargodvartha.com 01.12.2019) ലളിതകലാ അക്കാദമിയുടെ ശില്‍പശാല കാല്‍ നൂറ്റാണ്ട് മുമ്പ് (1993) കാസര്‍കോട് ടൗണ്‍ ഹാള്‍ പരിസരത്ത് നടന്ന ഒരോര്‍മ്മയുണ്ട്. ലക്ഷദ്വീപില്‍ നിന്ന് വന്ന മുത്തുക്കോയ, കാസര്‍കോടിന്റെ സ്വന്തം പി.എസ്. പുണിഞ്ചിത്തായ അടക്കം പ്രതിഭാധനരായ ആര്‍ടിസ്റ്റുകള്‍ അവിടെ ഉണ്ട്. 80കളുടെ തുടക്കത്തില്‍ സംഘടിച്ച റാഡിക്കല്‍ പെയിന്റേര്‍സിലെ കലാകാരന്മാരടക്കം ആ ക്യാമ്പില്‍ വന്നിട്ടുണ്ട്. എം.വി. ദേവന്‍ ആയിരുന്നു ഉദ്ഘാടകന്‍/സമാപന സെഷന്‍ മുഖ്യാതിഥി. മാരാര്‍ ആയിരുന്നു ശില്‍പശാലാ പ്രോഗ്രാം ഡയറക്ടര്‍. എന്നെ അത്ഭുതപ്പെടുത്തിയ പ്രഭാഷകന്‍ ടി.പി. സുകുമാരനെ കേള്‍ക്കുന്നതും പരിചയപ്പെടുന്നതും അവിടെ വെച്ചാണ്. മൃദംഗ വായനയിലെ അഗ്രഗണ്യന്‍ കൂടിയായിരുന്നുവല്ലോ ടി.പി.

മാതൃഭൂമിയില്‍ അന്ന് നിരന്തരം എഴുതിയിരുന്ന ഒരു ചിത്രകലാ എഴുത്തുകാരന്‍ ഉണ്ട്, പേര് ഓര്‍മ്മയിലെത്തുന്നില്ല (രാജാകൃഷ്ണനാണെന്ന് തോന്നുന്നു) ആധുനിക ചിത്രകലയിലെ പുതിയ പരീക്ഷണങ്ങളും പ്രതിഭാസങ്ങളും സംബന്ധമായി സ്ലൈഡുകള്‍ പ്രദര്‍ശിപ്പിച്ച് ആധികാരികമായി സംസാരിച്ചത്. അതിലൊന്നും മിനിമലിസ്റ്റ് കലയെ കുറിച്ച് അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നില്ല. കൂടുതലും ചിത്രകലയും ഫോട്ടോഗ്രാഫിയുമായിരുന്നു അന്നാ ക്ലാസില്‍ പ്രഭാഷകന്‍ പ്രതിപാദിച്ചത്.

മിനിമലിസത്തെ കുറിച്ച് ഞാനിന്നാണ് എന്തെങ്കിലും അറിയാന്‍ ശ്രമിച്ചത്. എനിക്കതൊരു പുതിയ അറിവായിരുന്നു. ചിത്രങ്ങള്‍ ആസ്വദിക്കുമെന്നല്ലാതെ ഇവയുടെയൊക്കെ വിവിധ സമ്പ്രദായങ്ങളും ഇനം തിരിച്ചുള്ള അറിവും ആസ്വാദനവും എങ്ങിനെയാണ് സാധാരണക്കാരായ നമുക്ക് ലഭിക്കുക ?

സാന്‍ മാവിലെയുടെ നോവല്‍ കഥാപാത്രങ്ങള്‍ക്ക് ചാരുത പകരാന്‍ ചിത്രകാരന്മാരെ തപ്പിയുള്ള അന്വേഷണത്തിലായിരുന്നു ഞാന്‍ ഇക്കഴിഞ്ഞ ആഴ്ച മുതല്‍. നവാഗത എഴുത്തുകാരനെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒരു നവാഗത ചിത്രകാരനെ തേടിയുള്ള യാത്ര. അങ്ങനെയുള്ള അന്വേഷണത്തിനിടക്കാണ് ഇന്ന് ഇടുക്കിക്കാരനായ ജി. ഡാനിയല്‍ പ്രതികരിക്കുന്നത്.

നമ്പൂതിരി ചിത്രങ്ങളെ പോലെ കാരിക്കേച്ചര്‍ കണ്‍സെപ്റ്റായിരുന്നു ഞങ്ങള്‍ രണ്ടു പേര്‍ക്കും. പക്ഷെ, ഡാനിയല്‍ പറഞ്ഞത് നേരെ തിരിച്ചും. ഒന്നു രണ്ട് വര്‍ക്കുകള്‍ അയച്ചു ചോദിച്ചു - ഇത് പോലെയുള്ള വര എങ്ങിനെയുണ്ടാകും ? എനിക്കതാണ് കൂടുതല്‍ വഴങ്ങുന്നത്. മിനിമലിസം ബേസ്ഡ് ആര്‍ട്ട്.

ഡാനിയല്‍ ഈസ് എ മിനിമലിസ്റ്റ് ആര്‍ട്ടിസ്റ്റ് എം കോം കഴിഞ്ഞതേയുള്ളൂ. ഇപ്പോള്‍ ചിത്രകലയിലാണ് കൂടുതല്‍ ശ്രദ്ധ. പോര്‍ട്രൈറ്റ് ആശയങ്ങള്‍ ആസ്വാദകരുമായും സമാനകലാകാരന്മാരുമായും പങ്കുവെക്കുക എന്നതിന്റെ ലക്ഷ്യസാക്ഷാത്കാരത്തിന്റെ ഭാഗമായി ഇവ arcoal Artz എന്ന യുട്യൂബ് ചാനലിന്റെ തുടക്കപ്പണിയിലാണിപ്പോള്‍.

ഡാനിയല്‍, പറയൂ എന്താണ് മിനിമലിസം ? എനിക്ക് സംശയം

ഡാനിയല്‍ പറഞ്ഞു : Minimalisms are illustrations,  which are rich with ideas...simple than caricatures.

വരക്ക് അപ്രമാദിത്വം നല്‍കാതെ പരമാവധി അതൊതുക്കി, ആശയ സമ്പുഷ്ടമായി വിഷ്വലൈസ് ചെയ്യുന്ന കലാ സമ്പ്രദായമത്രെ!

പാര്‍പ്പിട മടക്കം നിര്‍മ്മാണ രംഗത്തും ഇന്റീരിയര്‍ ഡിസൈനിംഗ്, ടെക്സ്റ്റയില്‍സ് തുടങ്ങി മിക്കയിടങ്ങളിലും മിനിമലിസത്തിന്റെ സ്വാധീനമെത്തിക്കഴിഞ്ഞുവത്രെ.

ഏത് കാലത്തും കലാകാരന്മാര്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരാറുണ്ട്. 1960 കളുടെ തുടക്കത്തിലാണ് ചിത്രകലയില്‍ ഇങ്ങനെ ഒരു നൂതനാശയം കൂടി കലാലോകത്ത് കടന്ന് വരുന്നത്. (അന്നത്തെ) പരമ്പരാഗതമായ ശൈലിലെ ചോദ്യം ചെയ്യുകയും പുതിയ സ്വാധീനങ്ങളുടെയും പുതുതായി കണ്ടെത്തിയ വര രീതികളുടെയും ഒരു തരംഗം ചെറുപ്പക്കാരായ കലാകാരന്മാരില്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. വിവിധ മാധ്യമങ്ങള്‍ തമ്മിലുള്ള പരമ്പരാഗതമായ അതിര്‍ത്തികള്‍ (conventional boundaries) നിരന്തരം ചോദ്യം ചെയ്യപ്പെട്ടു. ചിത്രകാരന്മാരും ശില്‍പികളും പ്രതീകാത്മകതയുടെ പ്രദര്‍നപരതയ്ക്കും വൈകാരികമായ ഉള്ളടക്കത്തിനും പകരം കൃതികളുടെ materiality ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി. വര കുറഞ്ഞു, ഇടം വിശാലമാക്കി. ഡാനിയല്‍ സൂചിപ്പിച്ചത് പോലെ വരയില്‍ മഷി കുറച്ച് ആശയസമ്പുഷ്ടമായ ഇല്ലസ്‌ട്രേഷന്‍.

മിനിമലിസത്തെ കുറിച്ച് എനിക്ക് കുറഞ്ഞ അറിവേയുള്ളൂ. ഒന്നു രണ്ടു മണിക്കൂറില്‍ കുറഞ്ഞ വായനാറിവ് മാത്രം. അതേ കുറിച്ച് ഗ്രാഹ്യമായ ഭാഷയില്‍ ബോധ്യപ്പെടുത്താന്‍ അറിയുന്നവര്‍ വായനക്കാരില്‍ ഉണ്ടാകാം. അവര്‍ക്കും ഇങ്ങിനെയൊരു കലാസമ്പ്രദായം പരിചയപ്പെടാന്‍ ആഗ്രഹിക്കുന്ന കലാസ്വാദകര്‍ക്കും പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ഈ എഴുത്ത്.
മിനിമലിസം, മിനിമലിസ്റ്റ് കല, ഇന്ന് പരിചയപ്പെട്ട മിനിമലിസ്റ്റ് ആര്‍ട്ടിസ്റ്റ്

ജി. ഡാനിയല്‍ അയച്ച ചില വര്‍ക്ക്‌സ് കണ്ടപ്പോള്‍ അതില്‍ എന്തോ പ്രത്യേക താല്‍പര്യം സാനിനും തോന്നി. അവന്റെ നോവല്‍ കഥാപാത്രങ്ങള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും മിനിമലിസം പരീക്ഷിക്കുവാനുള്ള ആലോചനയിലാണ് സാന്‍ മാവിലെ. നോവലിലെ ചാപ്റ്റര്‍ വൈസ് സിറ്റ്വേഷന്‍ എഴുതി അയക്കാന്‍ നോവലിസ്റ്റിനോട് ആര്‍ടിസ്റ്റ് ജി. ഡാനിയല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

മിനിമലിസം, മിനിമലിസ്റ്റ് കല, ഇന്ന് പരിചയപ്പെട്ട മിനിമലിസ്റ്റ് ആര്‍ട്ടിസ്റ്റ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, Aslam Mavile, Drawing, Article about Minimalism by Aslam Mavile
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL