ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു

ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു

സുള്ള്യ: (www.kasargodvartha.com 11.10.2019) ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. കേരള- കര്‍ണാടക അതിര്‍ത്ഥിയായ ജാല്‍സൂര്‍ മാവിനക്കട്ടയില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകമുണ്ടായത്. ബണ്ട്വാള്‍ കെദില സ്വദേശി മജീദ് (32), പുത്തുര്‍ കബക്കയിലെ മുഹമ്മദ് സാദിഖ് (31) എന്നിവരാണ് മരിച്ചത്. കുട്ടിയടക്കം നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

കാസര്‍കോട് ഭാഗത്ത് നിന്ന് സുളള്യയിലേക്ക് പോവുകയായിരുന്ന കേരള കെ എസ് ആര്‍ ടി സി ബസ് എതിര്‍ദിശയിലേക്ക് വരികയായിരുന്ന കെഎ 22 എന്‍ 7974 നമ്പര്‍ കാറുമായി കുട്ടിയിടിയിക്കുകയായിരുന്നു. അപകടത്തില്‍ ഇന്നോവ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റവരെ സുളള്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സള്ളിയയിലെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് നടന്ന മറ്റൊരു അപകടത്തില്‍ നാല് പേര്‍ മരിച്ചിരുന്നു.

Keywords: Kerala, news, Karnataka, Accident, Death, Youth, Injured, KSRTC, Car, Sullia: Bus-Innova car collision - Two passengers die on spot