city-gold-ad-for-blogger
Aster MIMS 10/10/2023

മോദിക്കെതിരായി വര്‍ഗീയ വിദ്വേഷത്തിന്റെ വിളവെടുപ്പാണ് ഇടത് -വലത് മുന്നണികള്‍ നടത്തുന്നത്: ശ്രീധരന്‍ പിള്ള

കാസര്‍കോട്: (www.kasargodvartha.com 09.10.2019) നരേന്ദ്രമോദിക്കെതിരായി വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് അതിന്റെ വിളവെടുപ്പാണ് ഇടത് -വലത് മുന്നണികള്‍ തെരഞ്ഞെടുപ്പില്‍ നടത്തുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബിൽ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് സംഭവിച്ച തെറ്റുതിരുത്താനുള്ള അവസരമാണ് ഈ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്. എന്‍ ഡി എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിലൂടെ മോദി ഭരണത്തിന് ശക്തിപകരാന്‍ കേരള ജനതയ്ക്കാകും. ശകുനം മുടക്കികളായ എല്‍ ഡി എഫിനെ അവഗണിച്ച് ലീഗിനെ തോല്‍പിച്ച് മഞ്ചേശ്വരത്ത് ബി ജെ പി ജയിക്കും. വട്ടിയൂര്‍കാവിലും മഞ്ചേശ്വരത്തും കോന്നിയിലും സി പി എമ്മിന്റെ വോട്ട് കുറയുകയാണ്. കോണ്‍ഗ്രസ് ഇന്ന് മുങ്ങുന്ന കപ്പലാണ്. മുഴുവന്‍ മുങ്ങികഴിഞ്ഞാലേ അവര്‍ കാരണങ്ങള്‍ തിരക്കി പഠിക്കാനിറങ്ങൂ. അടൂരിനെതിരെ കേസ് കൊടുത്തതിന് മോദിയെ പഴിചാരുന്നത് അജ്ഞതകൊണ്ടാണ്. ഇത് വിവാദമാക്കുന്നത് ശരിയല്ല. വര്‍ഗീയതയെ എന്നും പ്രീണിപ്പിച്ചത് കോണ്‍ഗ്രസാണ്. മഞ്ചേശ്വരം ക്രിസ്ത്യന്‍പള്ളി അക്രമിച്ചവരെ സംരക്ഷിക്കുന്ന മുസ്ലിം ലീഗും സി പി എമ്മും ക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയില്‍ റിവ്യൂ പെറ്റിഷന്‍ വിധി വന്നതിനു ശേഷം ബി ജെ പി നിലപാട് വ്യക്തമാക്കും. നിയമനിര്‍മാണത്തിന് നിയമസഭ മുന്‍കൈയ്യെടുത്താല്‍ ബി ജെ പി പിന്തുണയ്ക്കും. എന്‍ എസ് എസ്, എസ് എന്‍ ഡി പി എന്നീ സംഘടനകള്‍ക്ക് അവരുടെ നിലപാടും അഭിപ്രായവുമുള്ളവരാണ്. മഞ്ചേശ്വരത്ത് ഇടത്- വലത് മുന്നണികള്‍ പരസ്പര പൂരകമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ബി ജെ പി വോട്ട് ക്രമാനുഗതമായി കൂടുന്നുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സി പി എം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒരിടത്തും 19 സീറ്റ് നേടി വിജയിച്ച യു ഡി എഫിനെതിരെ ഒന്നും പരാമര്‍ശിക്കുന്നില്ല. ബി ജെ പിക്ക് ഭയാനക വളര്‍ച്ചയെന്നും റിപ്പോര്‍ട്ടിലുണ്ട്. മാര്‍ജ്ജാസുരതത്തിന്റെ ആദ്യപടിയാണ് യു ഡി എഫും എല്‍, എല്‍ ഡിഎഫും തമ്മിലുള്ള കടിപിടിയെന്നും തെരഞ്ഞെടുപ്പിലെ വോട്ട് കച്ചവടത്തില്‍ അവര്‍ ഒന്നിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

   മോദിക്കെതിരായി വര്‍ഗീയ വിദ്വേഷത്തിന്റെ വിളവെടുപ്പാണ് ഇടത് -വലത് മുന്നണികള്‍ നടത്തുന്നത്: ശ്രീധരന്‍ പിള്ള

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, Narendra-Modi, news, UDF, LDF, BJP, Press Club, Manjeshwaram, CPM, sreedharan pillai against udf and ldf

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL